റിലയൻസിനെ തോല്‍പ്പിച്ചാണ് ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണ അവകാശം ഡിസ്നി + ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.24,789 കോടി ആയിരുന്നു ഡിസ്നി മുടക്കിയത്. ഇത്രയും കോടി നല്കി ഈ അവകാശം സ്വന്തമാക്കേണ്ടതുണ്ടായിരുന്നോ എന്നു പരിഹസിച്ചവര്‍ ഏറെയായിരുന്നു. ഇവരാരും ഡിസ്നിയുടെ തന്ത്രം മനസിലാക്കിയില്ല. ലോകകപ്പ് 2023 ആവേശം രാജ്യം ഏറ്റെടുത്തതോടെ വൻ നേട്ടമാണ് കമ്ബനി നേടിയിരിക്കുന്നത്. ഓരോ ദിനവും വ്യൂവര്‍ഷിപ്പ് റെക്കോഡുകള്‍ തകര്‍ക്കാൻ ഡിസ്നി + ഹോട്ട്സ്റ്റാറിനായി. ഇന്ന് ഫൈനലില്‍ ഇന്ത്യ, ഓസ്ട്രേലിയയെ നേരിട്ടുകൊണ്ടിരിക്കുമ്ബോള് വരുമാന കണക്കുകളില്‍ വൻദൂരം മുന്നേറാൻ ഡിസ്നിക്ക് കഴിയും. ടീം ഇന്ത്യയുടെ അവിശ്വസനീയ പ്രകടനങ്ങള്‍ കമ്ബനിക്ക് പുതിയ ഉണര്‍വ് നല്കി. ലോകകപ്പ് 2023 ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മാതൃ കമ്ബനിയുടെ വിപണി മൂല്യം 2.2 ലക്ഷം കോടി രൂപയായി ഉയര്‍ത്തിയെന്നാണു ടിവി9 ഹിന്ദി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ നാലിന് ഡിസ്നിയുടെ വിപണി മൂല്യം ഏകദേശം 141.267 ബില്യണ്‍ ഡോളറായിരുന്നു. ഇത് നിലവില്‍ 167.68 ബില്യണ്‍ ഡോളറാണ് (ഏകദേശം 13 ലക്ഷം കോടി രൂപ). കമ്ബനി വൻ പ്രതിസന്ധി നേരിട്ടിരുന്ന സമയത്തണ് ഈ ഗംഭീര പ്രകടനം. 2024 മുതല്‍ 2027 വരെ ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മീഡിയ അവകാശം 24,789 കോടി രൂപയ്ക്കാണ് ഡിസ്നി + ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.