ഗര്‍ഭിണിയോട് കൊടും ക്രൂരത; വയറ്റില്‍ കുഞ്ഞുണ്ടെന്നറിഞ്ഞിട്ടും 19കാരിയെ കുത്തിയത് ഒന്നല്ല 3 തവണ

ദില്ലി: ദില്ലിയില്‍ അജ്ഞാതരുടെ കുത്തേറ്റ 19 കാരിയായ ഗര്‍ഭിണിയുടെ നില ഗുരുതരാവസ്ഥയില്‍. കിഴക്കൻ ദില്ലിയിലെ മയൂ‌ര്‍ വിഹാറിലാണ് ഗ‌ര്‍ഭിണിയായ യുവതിയെ ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തലസ്ഥാന നഗരിയെ നടുക്കിയ സംഭവം നടന്നത്. ദില്ലിയിലെ ആയുര്‍വേദ സെന്‍ററിലെ ജോലിക്കാരിയായ പത്തൊമ്പതുകാരിയെ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് തിരിച്ച്‌ വരുമ്പോൾ അജ്ഞാത‌ സംഘം ആക്രമിക്കുകയായിരുന്നു.

Advertisements

യുവതി തന്‍റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം കിഴക്കൻ ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ അവിവാഹിതയാണെന്ന് പൊലീസ് പറഞ്ഞു. ജോലികഴിഞ്ഞ് യുവതി വീട്ടിലെത്താത്തതിനെ തുട‌ര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാവിലെ ചില്ല വില്ലേജിലെ അഗ്നിശമനസേനാ ഓഫീസിന് സമീപം യുവതിയെ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. റോഡില്‍ നിന്ന് 100 അടി അകലെയുള്ള വനമേഖലയില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഗര്‍ഭിണിയുടെ വയറ്റിലും അടിവയറ്റിലും കുത്തേറ്റതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു . സംഭവസ്ഥലത്തു നിന്നും പൊട്ടികിടന്ന നിലയിലുള്ള യുവതിയുടെ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയുടെ വയറ്റില്‍ ഒന്നിലധികം കുത്തേറ്റിട്ടുണ്ട്. മുഖത്ത് മൂര്‍ച്ചയേറിയ കനത്ത കല്ലുപയോഗിച്ച്‌ ഇടിക്കുകയും ചെയ്തതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്രമികള്‍ യുവതിയുടെ വയറ്റില്‍ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സംഭവത്തില്‍ മൂന്ന് പേരെ സംശയമുള്ളതായി ദില്ലി പോലീസ് അറിയിച്ചു. സ്ത്രീയുടെ പങ്കാളിയെ ഇയാളുടെ ബന്ധുവിന്റെയും മുഖംമൂടി ധരിച്ച ഒരാളുടെയും കൂടെ ബുധനാഴ്ച രാത്രി 9 മണിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്തിന് ചുറ്റും കണ്ടതായി നാട്ടുകാ‌ര്‍ മൊഴിനല്‍കിയിട്ടുണ്ട്.

പങ്കാളിയെയും ബന്ധുവിനെയും പൊലീസ് ചോദ്യം ചെയ്തു. പത്തൊമ്പതുകാരിയായ യുവതിയെ ആക്രമിച്ചതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇരുവരുടെയും വാദം. എന്നാല്‍ ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച പുലര്‍ച്ചയ്ക്കും ഇടയില്‍ 12 മണിക്കൂറിലധികം സംഭവം നടന്ന ചില്ല വില്ലേജ് ഫയര്‍ സ്റ്റേഷന് സമീപം വഴിയരികില്‍ രണ്ടുപേരും കിടന്നുറങ്ങിയതായി പൊലീസ് കണ്ടെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പങ്കാളിയുടെ ബന്ധുവിനൊപ്പമാണ് യുവതിയെ അവസാനമായി കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി.

യുവതി പങ്കാളിയുടെ ബന്ധുവിന്റെ കൂടെ ഫയര്‍ സ്റ്റേഷന് അടുത്തേക്ക് നടന്നുവരുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ‘ഫയര്‍ സ്റ്റേഷന്റെ ട്രാഫിക് സിഗ്നലിനുശേഷം ക്യാമറയില്ലാത്തതിനാല്‍, അവിടെ നിന്ന് സ്ത്രീക്ക് എന്ത് സംഭവിച്ചു, പങ്കാളിയുടെ ബന്ധു യുവതിയെ കണ്ടതിന് ശേഷം എവിടേക്ക് പോയി എന്നത് വ്യക്തമല്ല. യുവതി എങ്ങനെ പരിക്കേറ്റ നിലയില്‍ വനമേഖലയില്‍ എത്തി എന്നതിനും വ്യക്തത വന്നിട്ടില്ല’- പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷിച്ച്‌ വരികയാണെന്നും അന്വേണ സംഘം അറിയിച്ചു. ദില്ലിയിലെ ലോക് നായക് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഗര്‍ഭിണിയായ യുവതിയുള്ളത്. ഇവരുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. സ്ത്രീയുടെ ഗുരുതരമായ അവസ്ഥ കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രം നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.