ന്യൂസ് ഡെസ്ക് : ചുംബനരംഗങ്ങളില്‍ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ബോളിവുഡ് നടന് ഇമ്രാന് ഹാഷ്മി ജനപ്രിയനാവുന്നത്. താരത്തിന്റെ ഒട്ടുമിക്ക സിനിമകളിലും ലിപ് ലോക്ക് അടക്കമുള്ള ചുംബനരംഗങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിന്റെ പേരില്‍ താരം വിമര്‍ശനങ്ങളും അഭിനന്ദനവുമൊക്കെ നേടിയെടുക്കാറുമുണ്ട്.
എന്നാല്‍ താരത്തെ ഏറ്റവും തളര്‍ത്തി കളഞ്ഞ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ ഇമ്രാന് പങ്കെടുത്തിരുന്നു. ഇതില്‍ കരണ്‍ ചോദിച്ച ചില ചോദ്യങ്ങളും നടന് അതിന് പറഞ്ഞ മറുപടിയും പുറത്ത് വലിയ പ്രശ്നമായി. ഐശ്വര്യ റായിയെ കുറിച്ചും മല്ലിക ഷെരാവത്തിനെ പറ്റിയുമാണ് ഇമ്രാന് പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താന്‍ അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കാത്തതിന് കാരണം അന്ന് നടന്ന പ്രശ്നങ്ങളായിരുന്നുവെന്നാണ് ഇമ്രാന് പറയുന്നത്. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയൊരു അഭിമുഖത്തിലാണ് താന്‍ പറഞ്ഞ ചില വാക്കുകള്‍ കാരണം ചില സുഹൃത്തുക്കള്‍ ശത്രുക്കളായി മാറിയെന്ന് നടന് വെളിപ്പെടുത്തിയത്. 2014 ലാണ് കോഫി വിത് കരണ്‍ എന്ന ഷോ യില്‍ ഇമ്രാന് ഹാഷ്മി പങ്കെടുക്കുന്നത്. ഒപ്പം നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും ഉണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ യാതൊരു മടിയുമില്ലാതെയാണ് ഇരുവരും സംസാരിച്ചത്. റാപ്പിഡ് ഫയര്‍ എന്ന സെക്ഷനില്‍ എത്തിയപ്പോള്‍ രസകരമായ ചോദ്യങ്ങളാണ് വന്നത്.
ഏറ്റവും ഇഷ്ടപ്പെട്ട നടി, നന്നായി അഭിനയിക്കുന്നതാര് എന്നിങ്ങനെയുള്ള ചോദ്യത്തിനിടയില്‍ നടി ഐശ്വര്യ റായി പ്ലാസ്റ്റിക് ആണെന്ന് ഇമ്രാന് പറഞ്ഞു. ഇത് ഐശ്വര്യയെ വല്ലാതെ ബാധിച്ചു. താന്‍ ഫേക്ക് ആണന്നും പ്ലാസ്റ്റിക് ആണെന്നുള്ള കമന്റുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യ റായി പറഞ്ഞത്.
എന്നാല്‍ തന്റെ വാക്കുകള്‍ പുറത്ത് വന്നപ്പോള്‍ വലിയ രീതിയില്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നാണ് ഇമ്രാന് പറഞ്ഞത്. എന്തെങ്കിലും സംസാരിച്ചാല്‍ അതൊക്കെ പ്രശ്നമാവും. അതാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താന്‍ വരാത്തത്.
ഇനിയും കോഫി വിത് കരണില്‍ പങ്കെടുക്കാന്‍ പോയാല്‍ വീണ്ടും കൂടുതല്‍ പ്രശ്നങ്ങളായിരിക്കും ഉണ്ടാവുക. മുന്‍പ് പറഞ്ഞതിനെക്കാളും മോശം കാര്യങ്ങളായിരിക്കും ഞാന്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പറയുക. എനിക്ക് ആരോടും ഒരു വിരോധവുമില്ല. തടസങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകണമെന്ന് മാത്രമേ തനിക്കുള്ളു എന്നും നടന് പറഞ്ഞു.