സി.എസ്.ബി ബാങ്കിലെ താത്ക്കാലിക ജീവനക്കാർ നാളെ ദേശവ്യാപകമായി പണിമുടക്കും : ബി.ടി.ഇ.എഫ്

സി.എസ്.ബി ബാങ്ക്, പത്തനംതിട്ട ജില്ലയിൽ തട്ട ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ലളിത എന്ന വനിതയെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ പിരിച്ച് വിട്ട നടപടിയിൽ പ്രതിഷേധിച്ച് സി.എസ്.ബി ബാങ്കിലെ താത്ക്കാലിക ജീവനക്കാർ, ബി.ടി.ഇ.എഫ് ൻ്റെ നേതൃത്വത്തിൽ നാളെ ദേശവ്യാപകമായി പണിമുടക്കുന്നു. താത്ക്കാലിക ജീവനക്കാരിയെ അന്യായമായി പിരിച്ച് വിട്ട മാനേജ്മെൻ്റ് നീക്കം ഉപേക്ഷിക്കുക. പ്രതിമാസ വേതനം വർദ്ധിപ്പിക്കുക. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സി.എസ്.ബി മാനേജ്മെൻ്റ് നീതി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Advertisements

കോട്ടയം ജില്ലയിൽ പണിമുടക്കുന്ന ജീവനക്കാർ സി.എസ്.ബി. ബാങ്ക്, കോട്ടയം ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തും. ധർണ്ണാ സമരം ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ഉദ്ഘാടനം ചെയ്യുന്നതാണ്. വിവിധ വർഗ്ഗ ബഹുജന ട്രേഡ് യൂണിയൻ പ്രവർത്തകർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.

Hot Topics

Related Articles