ദേശാഭിമാനം ഉയർത്തിപ്പിടിയ്ക്കുവാൻ ഡോ ബി ആർ അംബേദ്കർ നൽകിയ സംഭാവനകൾ അവിസ്മരണീയം ; മന്ത്രി വി എൻ വാസവൻ

കോട്ടയം : ദേശാഭിമാനം ഉയർത്തിപ്പിടിയ്ക്കുവാൻ ഡോ ബി ആർ അംബേദ്കർ നൽകിയ സംഭാവനകൾ അവിസ്മരണീയമെന്ന് 
സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ.ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന വ്യാപകമായി നടത്തിയ ഡോ ബി ആർ അംബേദ്കർ അനുസ്മരണ പരിപാടികളുടെ സംസ്‌ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Advertisements

അനുസ്മരണ പരിപാടികളുടെ ഭാഗമായി കോട്ടയത്ത് അനുസ്മരണ റാലി സംഘടിപ്പിച്ചു. റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് സി എസ് ഡി എസ് പ്രവർത്തകർ പങ്കെടുത്തു.
കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു. മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എ സി എസ് പ്രസിഡന്റ്‌ എസ് ആറുമുഖൻ, സി എസ് ഡി എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി വി പി തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌ മാരായ ഷാജി ഡേവിഡ്, പ്രവീൺ ജെയിംസ്, ട്രഷറർ ഷാജി മാത്യു, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി ടി സോമൻകുട്ടി, ഗ്രന്ഥകാരൻ ഐസക് സി പി, സി എസ് ഡി എസ് നേതാക്കളായ സി എം ചാക്കോ, കെ സി പ്രസാദ്, പ്രസന്ന ആറാണി, കെ കെ കുട്ടപ്പൻ, ടി എ കിഷോർ, പി പി ജോസഫ്, സിബി മാഞ്ഞൂർ, പി സി രാജു, സുനിൽ കെ തങ്കപ്പൻ, വിനു ബേബി,ആൻസി സെബാസ്റ്റ്യൻ, തോമസ്കുട്ടി തിരുവല്ല, എം എസ് തങ്കപ്പൻ, ശശി ഊട്ടുപാറ, എൻ ജെ ചാക്കോ, ആഷ്‌ലി ബാബു തുടങ്ങിയവർ പ്രസംഗിച്ചു
രാവിലെ 8:00 മണിയ്ക്ക് സംസ്‌ഥാന വ്യാപകമായി ആയിരം കുടുംബയോഗം കേന്ദ്രങ്ങളിലും ഇരുപത് താലൂക്ക് കേന്ദ്രങ്ങളിലും പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടത്തി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.