മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. മുടികൊഴിച്ചില്‍ തടയുന്നതിനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. മുടികൊഴിച്ചില്‍ തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവയാണ് കറിവേപ്പില.
ആരോഗ്യമുള്ള മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകള്‍ ബി, സി തുടങ്ങിയ പോഷകങ്ങള്‍ കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഫംഗല്‍ ഗുണങ്ങള്‍ താരൻ കുറയ്ക്കാനും സഹായിക്കും.
കറിവേപ്പിലയിലെ കണ്ടീഷനിംഗ് ഗുണങ്ങള്‍ മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാൻ സഹായിക്കും. കറിവേപ്പിലയിലെ വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്താനും സഹായിക്കും. രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തെെരില്‍ മിക്സ് ചെയ്ത് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് താരൻ നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ, കറിവേപ്പിലയില്‍ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പില പേസ്റ്റ് അല്പം ഉലുവ പേസ്റ്റുമായി യോജിപ്പിച്ച് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം തല ഷാംപൂ ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.