കൊച്ചി: പുതിയ ചിത്രമായ ലെവൽ ക്രോസിന്റെ പ്രചരണാർത്ഥം എറണാകുളത്തെ സെന്റ് ആൽബർട്ട്സ് കോളേജിൽ എത്തിയ നടി അമല പോളിന് സോഷ്യൽ മീഡിയയിൽ അധിക്ഷേപം. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നു ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്. സിനിമയിൽ നായകനാകുന്ന ആസിഫലിയും പരിപാടിക്കെത്തിയിരുന്നു. പുരുഷന്മാർ മാന്യമായി വസ്ത്രം ധരിക്കുമ്‌ബോൾ പരസ്യമായി ഒരു വേദിയിലെത്തിയ സ്ത്രീയുടെ വേഷം ലജ്ജിപ്പിക്കുന്നതാണെന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കമന്റ്. ക്രിസ്ത്യാനിയായ അമല വൈദികർ വേദിയിലിരിക്കുമ്‌ബോൾ ഈ രീതിയിൽ വസ്ത്രം ധരിച്ചു വരരുതായിരുന്നെന്നും ചിലർ വിമർശിച്ചു. നടിക്കെതിരെ തെറിവിളിക്കൊപ്പം ഉപദേശങ്ങളുമുണ്ട്.
അടുത്തിടെയാണ് അമല അമ്മയായത്. സിനിമയിൽ സജീവമായ നടി ഗ്ലാമർ വേഷത്തിൽ പൊതു വേദിയിലെത്തുക പതിവാണ്. ഈ രീതിയിൽ വസ്ത്രം ധരിച്ചെത്തുന്ന നടിമാർക്കെല്ലാം സൈബർ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണെന്നും മറ്റുളളവർ അതിൽ ഇടപെടേണ്ടെന്നും മറുപടി നൽകാറുണ്ടെങ്കിലും സദാചാരവാദികൾ ഇവരെ വെറുതെവിടാറില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഗീതജ്ഞൻ രമേശ് നാരായണനുമൊത്തുള്ള വിവാദ സംഭവത്തിനുശേഷം ആസിഫ് അലി ആദ്യമായി എത്തിയ പരിപാടിയാണിത്. വേദിയിൽവെച്ച് അമല പോളിനെ ആസിഫ് അലി ചേർത്തപിടിച്ചു. എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെ രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ രമേശ് നാരായണൻ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. ഇത് വൻ വിവാദത്തിനിടയാക്കിയതോടെ രമേശ് നാരായൺ ക്ഷമ ചോദിച്ചിരുന്നു.