പത്തനംതിട്ട: പത്തനംതിട്ടയിലെ വ്ലോഗർ നീനു നല്‍കിയ സൈബർ ആക്രമണ പരാതിയില്‍ പന്തളം പോലീസ് കേസെടുത്തു. ആശമാരുടെ സമരത്തെ പിന്തുണച്ചു സമൂഹമാധ്യമ പ്രതികരണം നടത്തിയതിനെ തുടർന്നായിരുന്നു സൈബർ ആക്രമണം. തൃശൂർ കുന്നംകുളം സ്വദേശി ജനാർദ്ദനെതിരെയാണ് കേസെടുത്തത്. നീനുവിന്റെ വീഡിയോക്ക് താഴെ ഇയാള്‍ അസഭ്യ കമന്റിട്ടിരുന്നു.
Advertisements
ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് കൊണ്ട് ഞാന്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ യാതൊരു വിധ രാഷ്ട്രീയവുമില്ല. ഒരു മനുഷ്യത്വത്തിന്‍റെ പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ്. 10 വര്‍ഷമായി മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ആളാണ് ഞാന്‍. ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നയാളാണ് നീനു.