കൊച്ചി : സിന്ദൂരിൽ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന് പിന്തുണ അറിയിച്ച മോഹൻലാലിനും പൃഥ്വിരാജിനും നേരെ സംഘപരിവാർ സൈബർ ആക്രമണം. എമ്ബുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ മോഹന്‍ലാലിന് നേരെ വീണ്ടും അധിക്ഷേപം ചൊരിയുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇന്ത്യ ഇന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്.
രാജ്യം ഒറ്റക്കെട്ടായി ഇന്ത്യന്‍ സൈന്യം നടത്തിയ ഈ പ്രവൃത്തിയെ പ്രശംസിക്കുമ്ബോഴാണ് സൈബര്‍ ലോകത്ത് സംഘപരിവാര്‍ അനുകൂലികള്‍ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇന്ത്യ ഒന്നാകെ സൈന്യം നടത്തിയ നടപടിയെ പിന്തുണയ്ക്കുന്നുണ്ട്. പഹല്‍ഗാം ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സര്‍ക്കാരിനും സൈന്യത്തിനും പിന്തുണ അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇതിന് പിന്നാലെയാണ് ഒരു കൂട്ടര്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ നടപടികള്‍ക്ക് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ദൗത്യത്തിന്റെ പേരിലുള്ള പോസ്റ്റര്‍ പങ്ക് വെച്ചിരുന്നു. ഈ ചിത്രം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോ ആക്കുകയും ചെയ്തിരുന്നു. ഇതിന് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ അധിക്ഷേപകരമായ കമന്റുകളിടുന്നത്.
‘സയ്യിദ് മസൂദ് എമ്ബുരാനില്‍ പ്രവര്‍ത്തിച്ചതായി കാണിച്ച ലക്ഷ്‌കര്‍ ഇ തോയിബ എന്ന ഭീകര സംഘടനയുടെ പരിശീലനകേന്ദ്രങ്ങള്‍ തകര്‍ത്ത് എറിഞ്ഞ ഇന്ത്യന്‍ സേനയുടെ ചുണകുട്ടികള്‍ക്ക് അഭിന്ദനങ്ങള്‍..,’ എന്നാണ് ഒരു കമന്റ്. ഈ പോസ്റ്റ് കണ്ട് കലികേറിയ പൃഥ്വിരാജ് എമ്ബുരാന്‍ 3 ല്‍ നിന്ന് ഏട്ടനെ ഒഴിവാക്കുന്നു. പകരം എബ്രഹാം ഖുറേഷി ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതായും, പിന്‍ഗാമിയായി സായിദ് മസൂദ് വരുന്നതായും കാണിക്കുന്നു.
മലയാള സിനിമയിലെ ഒരേയൊരു രാജാവ് ഇനി ഞാന്‍ മാത്രമാണെന്നും സിംബോളിക് ആയി സ്ഥാപിക്കുന്നു.,’ എന്നാണ് വേറൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘മറ്റേ തല തെറിച്ചവന്‍ അടുത്ത കഥയും ആയി വരും സായിദ് മാസ്ദൂദിന്റ അനിയന്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനില്‍ മരിച്ചു.. അതിനു പ്രതികാരം ചെയ്യണം അണ്ണാ.. ഖുറേഷി..എന്നും പറഞ്ഞു പോവല്ലേ അണ്ണാ..അഴുക്ക ചെറുക്കന്‍ ആണ്,’ എന്ന് വേറൊരാള്‍ പറയുന്നു.
മറ്റ് കമന്റുകള്‍ ഇങ്ങനെയാണ്…
‘സുടാപ്പി രാജപ്പന്റെ പടത്തില്‍ ഇനി അഭിനയിക്കരുത്.’, ‘സയ്യിദ് മസൂദിന്റെ താവളം തകര്‍ത്തെന്നു കേള്‍ക്കുന്നു’, ‘നിന്റെയും രായപ്പന്റെയും കലിമ ട്രെയിനിങ് സെന്ററില്‍ ഞങ്ങള്‍ സിന്ദൂരമിട്ടു’, പോസ്റ്റിട്ടാല്‍ മാത്രം പോരാ..പോയി യുദ്ധം ചെയ്യടോ… ഉടായിപ്പ് പട്ടാളക്കാരാ’
‘ഭാരതത്തിന്റെ വീരപൗരുഷം തിരിച്ചടിച്ച ഇടങ്ങളില്‍ മുഖ്യം ഭീകരവാദ പാക്കിസ്ഥാന്റെ മര്‍മ്മകേന്ദ്രങ്ങളായ മുരീദ്‌കെയും ബഹവാല്‍പൂറൂം …രണ്ടും പാക് അതിര്‍ത്തിക്കുള്ളില്‍ പാക് അധീന ജമ്മുകാശ്മീരില്‍ അല്ലെന്നര്‍ത്ഥം.. മുരീദ്‌കെ ലഷ്‌കറിന്റെ അതായത് ഹഫീദ് സെയ്ദിന്റെ ആസ്ഥാനം. ബഹവാല്‍പൂര്‍ ആകട്ടെ ജയിഷ് എ മുഹമ്മദ് എന്ന് വച്ചാല്‍ മസൂദ് അഷറിന്റെ തലസ്ഥാനം.
പാക് ഭരണകൂടം വമ്ബന്‍ സുരക്ഷകൊടുത്ത് കാത്തുസൂക്ഷിച്ച ഇടങ്ങള്‍. അവിടെ കയറിയാണ് നമ്മള്‍ ലങ്കാദഹനം നടത്തിയിരിക്കുന്നത്. വെറുതെയാണോ ലെവന്‍മാര്‍ പേടിച്ച് വിറച്ച് പിച്ചും പേയും പറഞ്ഞു തുടങ്ങിയിരിക്കുന്നത്.
‘ഒന്ന് പോടാ ശിഖണ്ഡിയേ….’, രാജ്യസ്‌നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ പോയി പറയണം രാജ്യദ്രോഹ പണം പറ്റുന്ന മസൂദായി ജീവിക്കുന്ന രായപ്പനോട് ???? ഇന്ത്യയെ പറ്റി ഇന്ത്യന്‍ സൈന്യത്തെ പറ്റി രാജ്യം കഴിഞ്ഞേ ഏതു സിനിമാക്കാരനും ഉള്ളൂ എന്ന്’, ‘ഈ പോസ്റ്റ് ഇട്ടാല്‍ ലാലപ്പനെ എല്‍3 യില്‍ നിന്ന് രായപ്പന്‍ മാറ്റി നിര്‍ത്തും…..’, ഖുറേഷിയുടെ സ്വന്തം സയീദിനെ പരിശീലിപ്പിച്ച കേന്ദ്രം ചുട്ടു ചാമ്ബലാക്കിയിട്ടുണ്ട് അവന്റെ കൂട്ടാളികളെയും കലിമ ചൊല്ലി കാലപുരിക് അയച്ചിട്ടുണ്ട്’
‘അണ്ണാ… ഓപ്പറേഷനില്‍ ചത്തു മലച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രായപ്പന്റെ കൂടെ സിനിമാ ഇറക്കുമോ’. ‘സയീദ് മസൂദ് (പ്രിത്വിരാജ് എമ്ബുരാന്‍ ) ജയ്ഷ ഭീകരന്‍ മസൂദ് അസര്‍ ചത്തെന്ന കേട്ടത്… അടുത്തത് സയീദ് (ഹാഫിസ് സയീദ് ) ഉടന്‍തന്നെ എത്തിക്കാന്‍ കഴിയട്ടെ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക്… സയീദ് മസൂദിനോട് കരയല്ലേ പറയണം…’
ഇത് ഇന്ത്യക്കു അകത്തു നിന്നും സ്ലീപ്പര്‍ സെല്ലുകളായി ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സയീദ് മസൂദ് മാര്‍ക്കും ഉള്ള താക്കിത് ലൂസിഫര്‍ മാരല്ല ദേശസ്‌നേഹികളുടെ നാടാണ് ഭാരതം,’ എന്നൊക്കെയാണ് കമന്റുകള്‍. എമ്ബുരാന്‍ എന്ന സിനിമയില്‍ ഗുജറാത്ത് കലാപത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതോടെയാണ് മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സംഘപരിവാര്‍ ആക്രമണം രൂക്ഷമായത്.
ഇതിന് പിന്നാലെ എമ്ബുരാന്‍ സിനിമ ബഹിഷ്‌കരിക്കാന്‍ വരെ ആഹ്വാനം ഉണ്ടായിരുന്നു. ആര്‍ എസ് എസ് മുഖപത്രങ്ങളില്‍ നിരന്തരം മോഹന്‍ലാലിവനും പൃഥ്വിരാജിനും എതിരെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ എമ്ബുരാന്‍ സൂപ്പര്‍ഹിറ്റായിരുന്നു. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ബോക്‌സോഫീസ് കളക്ഷന്‍ ആണ് (275 കോടി) എമ്ബുരാന്‍ നേടിയത്.
അതേസമയം സൈന്യത്തിന് പിന്തുണ അറിയിച്ച് കൊണ്ട് മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ‘നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രത്തിന് ആവശ്യം ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കും എന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. നിങ്ങള്‍ രാഷ്ട്രത്തിന് അഭിമാനം നല്‍കുന്നു.ജയ് ഹിന്ദ്!’ എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇന്ന് പുലര്‍ച്ചയോടെയാണ് ഇന്ത്യ, പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഒമ്ബത് ഭീകര ക്യാമ്ബുകള്‍ ആണ് ഇന്ത്യ ആക്രമിച്ചത്. ഒരു വിദേശിയടക്കം 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം കൂട്ടക്കൊല ഏപ്രില്‍ 22 നായിരുന്നു നടന്നത്. ഈ ആക്രമണം നടന്ന് 15-ാം നാള്‍ ആണ് ഇന്ത്യ പ്രതികാരം ചെയ്തത്.
പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ട് എന്ന് ഇന്ത്യ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഈ ആരോപണങ്ങള്‍ തള്ളിയിരുന്നു. പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ത്യ ആക്രമിച്ചത്. ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ലക്ഷ്യം വയ്ക്കുകയും ചെയ്ത സ്ഥലങ്ങളാണിവ.
ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 90-ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തീവ്രവാദിയായ മസൂദ് അസറിന്റെ 14 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആയിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളേയോ സാധാരണക്കാരേയോ ഇന്ത്യ തൊട്ടിട്ടില്ല എന്നും സൈന്യം വ്യക്തമാക്കി.
അതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യന്‍ ആക്രമണങ്ങളെ ‘യുദ്ധപ്രവൃത്തി’ എന്നാണ് വിശേഷിപ്പിച്ചത്. ഇതിന്. തങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഈ വാദങ്ങളെ തള്ളിയിട്ടുണ്ട്. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ഇന്ത്യ ഇനിയും തിരിച്ചടിക്കും എന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.