കട്ടപ്പന : കേരളസ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയമ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ആ സാദിക്കാ അമൃത മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് ലോക സൈക്കിൾ ദിനത്തിൽ സ്കൂളിലെ ഗൈഡ്സ് കേഡറ്റുകൾ സൈക്കിൾ റാലി സംഘടിപ്പിച്ചത്. വായു മലിനീകരണത്തെ കുറച്ചും, നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും, സാമൂഹ്യപ്രതിബദ്ധതയും ഉള്ള, യുവതലമുറയെ സൃഷ്ടിക്കലിന്റെ ഭാഗമായിട്ടാണ് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗം ഈ പദ്ധതി ഏറ്റെടുത്തത്. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് കുഴിക്കാട്ട് നിർവഹിച്ചു. ഗൈഡ് ക്യാപ്റ്റൻ മോൻസി പി.മോഹൻ, സ്കൗട്ട് മാസ്റ്റർ സിജോ കെ വി എന്നിവർ പദ്ധതി വിശദീകരണം നടത്തി. പ്രോഗ്രാമിന് മുഖ്യ സന്ദേശം സ്കൂൾ മാനേജർ ശ്രീ ബി ഉണ്ണികൃഷ്ണൻ നായർ നൽകി. റാലിയുടെ ഔദ്യോഗികമായ ഫ്ലാഗ്ഓഫ് കട്ടപ്പന ട്രാഫിക് എസ്.ഐ ശ്രീ ജയചന്ദ്രൻ നിർവഹിച്ചു. ആശംസകളർപ്പിച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി എൻ ബിന്ദു, സീനിയർ അസിസ്റ്റന്റ് പ്രദീപ്കുമാർ പി എസ്, പിടിഎ പ്രസിഡണ്ട് അനിൽകുമാർ, സിപിഒ ഗിരീഷ് കുമാർ റ്റി.എസ്, സ്റ്റാഫ് സെക്രട്ടറി കെ. കെ സുരേഷ്,ശ്രീ സുരേഷ് ബാബു, ഹരികൃഷ്ണൻ കെ. ജി, പി.ജി അനൂപ്, കമ്പനി ലീഡർ ലക്ഷ്മി സി. ജെ, ഗ്രൂപ്പ് ലീഡർ ശബരി സുമേഷ്, പട്രോൾ ലീഡേഴ്സ് ജോൺസീന ബിൻസി ജോൺസൺ, നിസ്സിമോൾ ജോൺ, വിവേക് പി നായർ, ജോയൽ ഡാനിയേൽ, ദേവനന്ദൻ കെ.എസ്, ആശിഷ് മോൻസി, പെട്രോൾ സെക്കൻഡ് റ്റിയ റെജി, സേതു ലക്ഷ്മി പി. നായർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.