വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അമേരിക്കൻ സന്ദർശനം; യാത്ര വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഡി. കെ ശിവകുമാർ

ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം സംശയത്തിന്റെ നിഴലില്‍ നില്‍ക്കവേ വിശദീകരണവുമായി ഡി. കെ ശിവകുമാർ. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനമെന്നും ഒപ്പം കുടുംബാംഗങ്ങളുമുണ്ടെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. ‘വ്യക്തിപരമായ കാര്യങ്ങളില്‍’ എന്തൊക്കെ ഉള്‍പ്പെടുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലല്ലോയെന്നാണ് ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം.

Advertisements

ഇന്നലെ അമേരിക്കയിലേക്ക് പുറപ്പെട്ട ഡി. കെ ശിവകുമാർ മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമയെയും അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും യുഎസ് വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസിനെയും സന്ദർശിക്കുമെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വാർത്ത അടിസ്ഥാന രഹിതമെന്ന് അവകാശവാദവുമായി ശിവകുമാർ രംഗത്തെത്തിയത്. സെപ്റ്റംബർ 15 വരെയാണ് അദ്ദേഹത്തിന്റെ യുഎസ് സന്ദർശനമെന്ന വിവരം മാത്രമാണ് പുറം ലോകത്തിന് അറിയാവുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റ് വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇതാണ് സംശയങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. യുഎസ് സന്ദർശനം സംബന്ധിച്ച്‌ എഐസിസി പ്രസിഡൻ്റിന് എഴുതിയ കത്ത് അദ്ദേഹം മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയെങ്കിലും സംശയങ്ങള്‍ ഇനിയും ബാക്കിയാണ്. നാളെയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപുമായി കമലാ ഹാരിസ് ചർച്ച നടത്തുന്നത്. ഇതിന് മുന്നോടിയായാണ് ഡികെ ശിവകുമാറിന്റെ അമേരിക്കൻ സന്ദർശനം. കമലാ ഹാരിസുമായി നല്ല ബന്ധം പങ്കിടുന്നതിനാല്‍‌ സ്വകാര്യ കൂടിക്കാഴ്ചയ്‌ക്കുള്ള സാധ്യതയും വിദഗ്ധർ തള്ളികളയുന്നില്ല. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രതിപക്ഷ നേതാവ് രാഹുലും ഇതേ സമയത്ത് തന്നെയാണ് അമേരിക്കൻ സന്ദർശനം നടത്തുന്നത് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോയെന്ന സംശയം ഉള്‍പ്പടെ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദർശനങ്ങള്‍ കല്ലുകടികള്‍ക്ക് കാരണമാകുന്നുണ്ട്. ഫെഡറല്‍ സംവിധാനത്തെ തകർക്കാനുള്ള ഗൂഢ ശ്രമമാണ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് നയതന്ത്ര വിദഗ്ധർ ഉള്‍പ്പടെ അഭിപ്രായപ്പെടുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.