ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ അവസാന പ്രവൃത്തി ദിനം ഇന്ന്. വിരമിക്കലിന്റെ ഭാഗമായി സുപ്രീം കോടതിയില്‍ ഇന്ന് ചീഫ് ജസ്റ്റിസിന് ജഡ്ജിമാരും അഭിഭാഷകരും ചേർന്ന് യാത്രയയപ്പ് നല്‍കും. വൈകുന്നേരം അഭിഭാഷക കൂട്ടായ്മയുടെ യാത്രയയപ്പും ഉണ്ടാകും.
2022 നവംബർ പത്തിനാണ് ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്. ഞായറാഴ്ച്ചയാണ് ചീഫ് ജസ്റ്റിസിൻ്റെ കാലാവധി അവസാനിക്കുക. 2016 മെയ് 13-നായിരുന്നു ഡി.വൈ. ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേല്‍ക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയില്‍ ആയിരുന്നു സേവനം. 1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.