ഡി സോണ്‍ കലോത്സവ സംഘർഷം; എസ്‌എഫ്‌ഐ നേതാക്കളുടെ പരാതിയില്‍ മൂന്ന് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഡി സോണ്‍ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുല്‍ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്‌എഫ്‌ഐ നേതാക്കളുടെ പരാതിയില്‍ ഇന്നലെ ഇവർക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. ആലുവയില്‍ നിന്നാണ് മാള പൊലീസ് ഇവരെ പിടികൂടിയത്.

Advertisements

ഇന്നലെ സംഘർഷത്തില്‍ കേരളവർമ കോളജിലെ എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറി ആഷിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അവിടെയെത്തി ആഷിഖിന്‍റെ മൊഴിയെടുത്ത ശേഷമാണ് കെഎസ്‍യു നേതാക്കളെ അറസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ആക്രമണം തുടങ്ങിവച്ചത് എസ്‌എഫ്‌ഐക്കാരാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സണ്‍ പറഞ്ഞു. സ്കിറ്റ് മത്സരം തീർന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്‌എഫ്‌ഐക്കാർ അക്രമം അഴിച്ചുവിട്ടു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് കെഎസ്‍യുക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ മാത്രമാണ്. എസ്‌എഫ്‌ഐക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടില്ല. കലോത്സവം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എസ്‌എഫ്‌ഐയുടെ അക്രമമെന്നും ചെയർ പേഴ്സണ്‍ കുറ്റപ്പെടുത്തി.

Hot Topics

Related Articles