കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. നാലുശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡൽഹി : കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ. നാലുശതമാനം വർധിപ്പിച്ചേക്കുമെന്ന് സൂചന. ഡി.എ. നാലു ശതമാനം വർധിപ്പിക്കാനുള്ള ശുപാർശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്സ് (സി.സി.ഇ.എ.) അംഗീകരിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. നാലു ശതമാനം വർധന നിലവില്‍വരുന്നതോടെ ഡി.എയും ഡി.ആറും (ഡിയർനെസ് റിലീഫ്) അൻപതു ശതമാനമായി ഉയരും.

Advertisements

പ്രതിവർഷം രണ്ടുതവണയാണ് ഡി.എയും ഡി.ആറും വർധിപ്പിക്കുക. രാജ്യത്തിന്റെ സി.പി.ഐ.-ഐ.ഡബ്യൂ (കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ് ഫോർ ഇൻഡസ്ട്രിയല്‍ വർക്കേഴ്സ്)-ൻറെ അടിസ്ഥാനത്തിലാണ് ഡി.എ., ഡി.ആർ. വർധന നിശ്ചയിക്കുന്നത്. ഒടുവില്‍ ഡി.എ. വർധിപ്പിച്ചത് 2023 ഒക്ടോബറിലായിരുന്നു. അന്ന് നാല് ശതമാനം വർധിപ്പിച്ചതോടെ ഡി.എ. 46 ശതമാനമായി ഉയർന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.