ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ : പുരസ്ക്കാര തിളക്കത്തിൽ ഋഷഭ് ഷെട്ടി

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ ആയി ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനായത്. ഡല്‍ഹിയില്‍ വെച്ച് ഫെബ്രുവരി 20ന് നടക്കുന്ന ചടങ്ങിൽ ഋഷഭ് ഷെട്ടി പുരസ്‌കാരം ഏറ്റുവാങ്ങും.

Advertisements

ഋഷബ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30 ന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം 450 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ചിത്രത്തിന്റെ പ്രീക്വല്‍ സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.  ഇപ്പോള്‍ റിലീസ് ചെയ്തത് ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്നും 2024ല്‍ കാന്താരയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നുമാണ് റിഷഭ്  ഷെട്ടി പറഞ്ഞത്.

‘കാന്താര ചിത്രീകരിക്കുമ്പോഴാണ് ചിത്രത്തിന് ഒരു പ്രീക്വലിന്റെ സാധ്യതയുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. കാരണം കാന്തരയുടെ ചരിത്രം ഒരുപാട് പറയാനുണ്ട്. നിലവില്‍ ആദ്യ ഭാഗത്തിന്റെ തിരക്കഥയുടെ ചര്‍ച്ചകളിലാണ് ഞങ്ങള്‍’, എന്നും ഋഷഭ് ഷെട്ടി കൂട്ടിച്ചേര്‍ത്തു.

നിലിവില്‍ കാന്താര 1ന് വേണ്ടിയുള്ള റിസേര്‍ച്ച് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ, കഥയോ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഋഷബ് ഷെട്ടി വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles