ദളിതനായ വിനായകനോടുള്ള ചോദ്യങ്ങളൊന്നും നായരായ പൃഥ്വിരാജിനോടില്ല; എന്തേ മാധ്യമങ്ങളെ നിങ്ങൾക്ക് ലഹരിമാഫിയയെപ്പറ്റി ചോദിക്കേണ്ടേ; ചോദ്യവുമായി ഹരീഷ് പേരടി

കൊച്ചി: സിനിമ പ്രൊമോഷനായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടൻ വിനായകനോട് വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് വിവാദമാക്കിയ സംഭവത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. സിനിമയുടെ പ്രൊമോഷനു വരുമ്‌ബോൾ ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൃഥ്വിരാജിനോട് ചോദിക്കാമോ? എന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമ പ്രവർത്തകരോട് ചോദിച്ചു.

Advertisements

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട് നായരായ പൃഥ്വിരാജിനോട് ചോദിച്ചില്ലെന്നും ഇത് മാധ്യമ പ്രവർത്തകരുടെ വിവേചനമാണെന്നും ഹരീഷ് പറയുന്നു. പൃഥ്വിരാജ് വാടകക്ക് കൊടുത്ത ഫ്‌ലാറ്റിൽ നിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് പോലീസ് പൃഥ്വിരാജിനോട് ചോദിക്കുമ്പോൾ ‘തനിക്ക് അയാളെ അറിയില്ല’ എന്നാണ് മറുപടി നൽകിയതെന്ന് ഹരീഷ് പറയുന്നു. നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ തനിക്ക് അറിയില്ലാ എന്നുതന്നെയല്ലേ ദിലീപ് പറഞ്ഞതെന്നും ഹരീഷ് ചോദിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
എല്ലാം വാർത്തകൾ ആണ്..വാർത്തകൾ കേൾക്കുന്നതുകൊണ്ട് പറയുകയാണ്…പ്രിത്യൂരാജ് വാടകക്ക് കൊടുത്ത ഒരു ഫ്‌ലാറ്റിൽനിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാ പോലീസ് അറസ്റ്റ് ചെയ്യുന്നു…പോലീസ് പ്രീത്യൂരാജിനോട് അയാളെ പറ്റി ചോദിക്കൂമ്‌ബോൾ പ്രീത്യൂ പറയുന്നു എനിക്ക് അയാളെ അറിയില്ല…ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന് …നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്..വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ..

ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദിവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട,നായരായ പ്രത്യുരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ.. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം..വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്…പ്രീത്യൂ വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്..പ്രീത്യൂരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്…അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പ്രത്യൂവിന്റെ വാർത്തസമ്മേള്ളനം കാണാൻ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്…കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ.

Hot Topics

Related Articles