കോട്ടയം : 1967 ൽ ദീർഘവീക്ഷണത്തോടെ കുട്ടികളുടെ കലാവാസനാ വളർച്ചയ്ക്കും വൈജ്ഞാനിക സമ്പാദനത്തിനും ഉതകുന്ന തരത്തിലാണ് ഒരേക്കർ 13 സെന്റ് സ്ഥലത്ത് മഹാകവി ജി ശങ്കരക്കുറുപ്പ് തറക്കല്ലിട്ടു സ്ഥാപിതമായതാണ് ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറി.
ഈ കെട്ടിടം നിർമ്മിച്ചു തുറന്നുകൊടുത്തത് 1969 ൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ വി കെ ആർ വി റാവുവാണ്. കെട്ടിട നിർമ്മാണം നടന്നത് ലോട്ടറികച്ചവടത്തിലൂടെയും ഇതര സംഭാവനകളിലൂടെയും ലക്ഷക്കണക്കിന് വ്യക്തികളുടെ നിർലോഭമായ സഹകരണത്തിലൂടെയാണ്. എന്നാൽ ഈ ദീർഘവീക്ഷണം മുന്നിൽ കണ്ടു കൊണ്ടാണ് ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറിക്കു വേണ്ടി വെറും നാമമാത്രമായ വിലയ്ക്ക് കെ പി എസ് മേനോൻ പബ്ലിക് ലൈബ്രറിക്ക് സ്ഥലം നൽകിയത്. എന്നാൽ കോട്ടയം പബ്ലിക് ലൈബ്രറി ഈ ജവഹർ ബാലഭവനെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികളിലൂടെ കെട്ടിടവും സ്ഥലവും സ്വതന്ത്രമാക്കി എടുക്കുന്നതിന് എതിരെയാണ് ജവഹർ ബാലഭവൻ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ സമരം നടത്തി വരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2018 മുതൽ നിരന്തരമായി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി കൊണ്ട് നിരവധി കത്തുകളും വക്കീൽ നോട്ടീസും ആണ് സംസ്കാരിക വകുപ്പിന് പബ്ലിക് ലൈബ്രറി ഒരു വിഭാഗം ഭരണസമിതി അംഗങ്ങൾ അയച്ചതിനെ തുടർന്ന് 2021 ഡിസംബറിൽ ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് വന്ന കത്തിന് അടിസ്ഥാനത്തിൽ വ്യാപകമായ പ്രചരണം പബ്ലിക് ലൈബ്രറി അധികാരികൾ നടത്തിയത്. ഇതിനെതിരെയാണ് അധ്യാപകർ നടത്തിയ പത്രസമ്മേളനം. 51 വർഷക്കാലമായി നിലനിൽക്കുന്ന ജവഹർ ബാലഭവൻ അവിടെത്തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്രസമ്മേളനം നടത്തിയതിന്റെ പേരിൽ രണ്ട് അധ്യാപകരെ പിരിച്ചുവിടുകയും ഈ വർഷത്തെ വെക്കേഷൻ ക്ലാസ് ജവഹർ ബാലഭവനെ ഒഴിവാക്കി കുട്ടികളുടെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചെയ്തുവരുന്നു.
അധ്യാപകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ജവഹർ ബാലഭവൻ പൂർവാധികം ശക്തിയോടെ ഇവിടെത്തന്നെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഏപ്രിൽ നാല് മുതൽ മുഴുവൻ അധ്യാപകരും ചേർന്ന് ബാലഭവന് മുന്നിൽ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം 34 ദിവസം പിന്നിടുകയാണ്.
ജവഹർ ബാലഭവന്റെ ഭരണം പബ്ലിക് ലൈബ്രറിയുടെ അഞ്ചുപേരും സർക്കാർ നോമിനികൾ ആയ അഞ്ച് പേരും ചേർന്നാണ് നടത്തേണ്ടത്. എന്നാൽ സർക്കാർ നോമിനികളെ പങ്കെടുപ്പിക്കാതെ ഏകപക്ഷീയമായി അഞ്ചുപേർ എടുക്കുന്ന തീരുമാനമാണ് പിരിച്ചുവിടലും ജവഹർ ബാലഭവൻ ഒഴിവാക്കുന്നതിനു വേണ്ടി എടുത്ത ശ്രമങ്ങളും. 1986 മുതൽ ജവഹർ ബാലഭവന്റെ പ്രവർത്തനം സാംസ്കാരിക വകുപ്പിന്റെ കീഴിലും സാംസ്കാരികവകുപ്പ് ഓരോ ഘട്ടങ്ങളിലും ജവഹർ ബാലഭവന്റെ ഓരോ ആവശ്യങ്ങൾക്ക് തുക അനുവദിക്കുകയും ചെയ്തു വരുന്നു.
അധ്യാപക-അനധ്യാപക ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് 18 ലക്ഷം രൂപയാണ് ഓരോ വർഷവും ഗ്രാന്റായി നൽകുന്നത്. പബ്ലിക് ലൈബ്രറിക്ക് ജവഹർ ബാലഭവൻ നടത്തുന്നതിന് ഒരു ബാധ്യതയും ഇല്ലാതിരിക്കെയാണ് ജവഹർ ബാലഭവൻ എന്ന സംസ്കാരിക കേന്ദ്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കുരുന്നുകൾക്ക് കഥയുടെ ആദ്യാക്ഷരം പകർന്നു നൽകി ഒട്ടനവധി കലാപ്രതിഭകൾ ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ സ്ഥാപനമാണ് ജവഹർ ബാലഭവൻ. പൂർവ്വ വിദ്യാർത്ഥികളായ സുരേഷ് കുറുപ്പ് എംപി, സംവിധായകൻ ജയരാജ്, ഗിന്നസ് പക്രു തുടങ്ങിയവർ ചെറിയ ഉദാഹരണങ്ങളാണ്.
സമരം ലോകോത്തര നിലവാരമുള്ള കലാ അധ്യാപകർ പൊതുസമൂഹത്തിൽ വാദ്യോപകരണങ്ങൾവായിച്ചും ആടിയും പാടിയും നൃത്തം ചവിട്ടിയുമാണ് സമരം തുടരുന്നത്. സാംസ്കാരിക വകുപ്പ് അടിയന്തിരമായി ഇടപെട്ട് ജവഹർ ബാലഭവൻ തൽസ്ഥാനത്ത് തുടരുന്നതിനും വളരെ പൂർവ്വാധികം ശക്തിയോടെ നൂറുകണക്കിന് കുട്ടികൾക്ക് കല യുടെ ബാലപാഠം പറഞ്ഞുകൊടുക്കാൻ ഈ സ്ഥാപനം ഇവിടെ തന്നെ തുടരാനും പബ്ലിക് ലൈബ്രറിയുടെ ഭരണത്തിൽ നിന്നും ഒഴിവാക്കി സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നതിന് അനുമതി ഉണ്ടാകുന്നതു വരെ സമരം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.
രക്ഷാധികാരി പികെ ആനന്ദക്കുട്ടൻ, കൺവീനർ പി ജി ഗോപാലകൃഷ്ണൻ, പികെ ഹരിദാസ്, വി ജി ഹരീന്ദ്ര, നാഥ്, വി ജി ഉപേന്ദ്രനാഥ്, വി പി സുരേഷ്, കെ വി ശിവദാസൻ, ഗിരിജ പ്രസാദ്, ബേബി മാത്യു,മിഥുന മോഹൻ ശ്രീലത ശ്രീകുമാർ,ജോൺ കെ എം, പ്രസാദ്, ആറന്മുള ശ്രീകുമാർ, ജയശ്രീ ഉപേന്ദ്രനാഥ്, മായ ദേവി എന്നിവർ പ്രസംഗിച്ചു.