കലോത്സവവേദിയിൽ നൃത്തത്തിൽ കുട്ടികൾക്കൊപ്പം നൃത്തത്തിൽ ആറാടി ദിവ്യ എസ്.അയ്യർ; കളക്ടറുടെ ജാഡയുടെ മുഖംമൂടി അഴിച്ച് വച്ച് കലോത്സവവേദി കളറാക്കി കളക്ടർ; വൈറലായ വീഡിയോ കാണാം

വൈറൽ സ്‌പെഷ്യൽ
തിരുവല്ല: എം.ജി സർവകലാശാല കലോത്സവം പത്തനംതിട്ടയുടെ മണ്ണിൽ അരങ്ങേറുകയാണ്. ഒരിടവേളയ്ക്കു ശേഷമാണ് പത്തനംതിട്ടയിലേയ്ക്ക് കലോത്സവം എത്തുന്നത്. കളക്ടറാകുന്നതിനു മുൻപ് കലോത്സവവേദികളിൽ താരമായിരുന്ന ദിവ്യ എസ്.അയ്യരെയാണ് വ്യാഴാഴ്ച എം.ജി യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ പ്രചാരണ വേദിയിൽ കണ്ടത്. വിദ്യാർത്ഥികൾക്കൊപ്പം കലോത്സവ വേദിയിൽ നൃത്തം ചെയ്യുന്ന കളക്ടറുടെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

Advertisements

എംജി സർവകലാശാല കലോത്സവം വെള്ളിയാഴ്ച വൈകിട്ടാണ് പത്തനംതിട്ടയിൽ ആരംഭിക്കുന്നത്. കലോത്സവ വേദിയിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ വിദ്യാർത്ഥികൾ ആഘോഷങ്ങളും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബിലാണ് കളക്ടറുടെ തലക്കനം അഴിച്ച് വച്ച് ഡോ.ദിവ്യ എസ്.അയ്യർ നൃത്തമാടിയത്. പഴയ കലാകാരിയുടെ ആവേശത്തിന്റെ ആഘോഷമാണ് കലോത്സവ വേദിയിൽ കുട്ടികൾക്കൊപ്പം നൃത്തം വച്ചപ്പോൾ ദിവ്യയിൽ കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വനിതകൾ അധികാര കേന്ദ്രങ്ങളിൽ എത്തിയാൽ അമിത ഗൗരവത്തിന്റെ മുഖംമൂടി അണിയുന്നതാണ് പതിവ്. എന്നാൽ, ഈ പതിവ് മാറ്റിവച്ച് തന്റെ സ്വതസിദ്ധമായ രീതിയിൽ പ്രതികരിച്ചു എന്നതാണ് ദിവ്യ എസ്.അയ്യരുടെ നൃത്തത്തെ വ്യത്യസ്തമാക്കുന്നത്. കലോത്സവ വേദിയിൽ വരും ദിവസങ്ങളിൽ പെൺകുട്ടികൾക്ക് തങ്ങളുടെ സർഗ സൃഷ്ടിക്കൾ അതിർവരമ്പുകൾ ഇല്ലാതെ പ്രകടിപ്പിക്കുന്നതിനുള്ള വേദി കൂടിയായി കളക്ടറുടെ നൃത്തം മാറുമെന്ന് ഉറപ്പായി.

Hot Topics

Related Articles