ഗുവഹാത്തി : ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിലും സഞ്ജുവിനും സംഘത്തിനും തോൽവി. എട്ട് വിക്കറ്റിനാണ് രാജസ്ഥാൻ രണ്ടാം മത്സരത്തിൽ കൊൽക്കത്തയോട് തോറ്റത്. സ്കോർ : രാജസ്ഥാൻ : 151/9. കൊൽക്കത്ത : 153/2. ടോസ് നേടിയ കൊൽക്കത്ത രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി ജയ് സ്വാൾ (29) , പരാഗ് (25) , ജുവൽ (33) എന്നിവർ മാത്രമാണ് തിളങ്ങിയത്. അവസാനം ആഞ്ഞടിച്ച ആർച്ചറാണ് (16) രാജസ്ഥാനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. വരുൺ ചക്രവർത്തി , മോയിൻ അലി , വൈഭവ് അറോറ , ഹർഷിത് റാണ എന്നിവർ രണ്ട് വിക്കറ്റും , സ്പെൻസർ ജോൺസൺ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിൽ കൊൽക്കത്തക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ രാജസ്ഥാൻ ബൗളിംഗ് നിരക്ക് സാധിച്ചില്ല. മോയിൻ അലി (5) വേഗം പുറത്തായി എങ്കിലും ഡിക്കോക്കും (97) , അജിൻ കെ രഹാനെയും (18) , രഘുവംശി ( പുറത്താകാതെ 22) എന്നിവർ ചേർന്ന് കൊൽക്കത്തയെ വിജയത്തിൽ എത്തിച്ചു.
സഞ്ജുവിനും സംഘത്തിനും വീണ്ടും തോൽവി : കൊൽക്കത്തയോട് തോറ്റത് എട്ട് വിക്കറ്റിന്
