ഇന്ത്യയിലും വിദേശത്തും കോടികൾ കൊയ്ത് നാനിയുടെ ‘ദസറ’ : ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നത് വെറും മൂന്ന് ദിവസം കൊണ്ട്

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ബോക്സ് ഓഫീസ് തൂത്തുവാരി നാനിയുടെ ദസറ. ഇന്ത്യക്കു പുറമെ വിദേശ രാജ്യങ്ങളിലും ചിത്രം ഹിറ്റ് അടിച്ചിരിക്കുകയാണ്. മാര്‍ച്ച് 30 ന് തിയറ്ററുകളിലെത്തിയ ചിത്രം നാനിയുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്നായേക്കും എന്നതിന്‍റെ സൂചനകൾ ഇനിഷ്യല്‍ കളക്ഷനില്‍ നിന്നു തന്നെ വ്യക്തമായിരിക്കുകയാണ്.

Advertisements

ആദ്യ മൂന്ന് ദിനങ്ങളില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം ചിത്രം 45.50 കോടിയാണ് നേടിയത്. ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ നേടിയ ആഗോള ഗ്രോസ് 53 കോടി രൂപയാണെന്ന് നിര്‍മ്മാതാക്കളായ എസ് എല്‍ വി സിനിമാസ് അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 1.45 മില്യണ്‍ ഡോളറിന് മുകളിലാണ്. അതായത് 12 കോടി രൂപ. ഒരു നാനി ചിത്രം യുഎസില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഇത്.

നാനി നായകനായി എത്തിയ അണ്ടെ സുന്ദരനികിയുടെ ലൈഫ് ടൈം കളക്ഷന്‍ 39 കോടി ആയിരുന്നു. ഇത് വെറും രണ്ട് ദിവസം കൊണ്ടുതന്നെ മറികടന്നിരിക്കുകയാണ് ദസറ. ഐഎംഡിബിയുടെ കണക്ക് പ്രകാരം നാനിയുടെ ഒരു ചിത്രം മാത്രമാണ് ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. എസ് എസ് രാജമൗലിയുടെ ഈഗയാണ് അത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.