വയനാട് ദുരന്തം; നാഷണല്‍ ഗെയിംസില്‍ നിന്ന് കിട്ടിയ സമ്മാനത്തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ദശരഥ് രാജഗോപാല്‍

കായിക കേരളത്തിന് മാതൃകയായി നാഷണല്‍ ഗെയിംസില്‍ കേരളത്തിന് വേണ്ടി അമ്പെയ്ത്തില്‍ ആദ്യമായി വ്യക്തിഗത മെഡല്‍ നേടിയ ദശരഥ് രാജഗോപാല്‍. നാഷണല്‍ ഗെയിംസില്‍ മെഡല്‍ നേടിയവർക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷിക തുകയായ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്ക് സമ്മതപത്രം കൈമാറി. 2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് പരിശീലനം ചെയ്യുന്നതിലെക്കായി കായിക ഉപകരണം വാങ്ങാൻ നിശ്ചയിച്ച ആദ്യത്തെ സമ്മാന തുകയാണ് ദശരഥ് അമ്പെയ്ത്തില്‍ തൻ്റെ ആദ്യ ഗുരു കല്പറ്റ കാവും മന്ദം കുനിയില്‍ രാധാകൃഷ്ണൻ്റെ നാടായ വയനാടിൻ്റെ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ വയനാടിനാണ് ഈ തുക അർഹതപ്പെട്ടതെന്ന് ദശരഥ് പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.