ഇക്കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തില്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങളാണ് ദാവീദ്, ബ്രൊമാന്‍സ്, പൈങ്കിളി എന്നിവ. ആന്‍റണി വര്‍ഗീസ് നായകനായ ദാവീദ് സംവിധാനം ചെയ്തത് ഗോവിന്ദ് വിഷ്ണു ആയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സിനിമയുടെ ഒഫിഷ്യല്‍ പോസ്റ്റര്‍ എന്ന നിലയില്‍ പ്രചരിക്കപ്പെടുന്ന ഒരു വ്യാജ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ആന്‍റണി വര്‍ഗീസ്. ഒപ്പം ഒരു കുറിപ്പുമുണ്ട്. ഒപ്പമിറങ്ങിയ മറ്റ് ചിത്രങ്ങള്‍ക്കുമേല്‍ ദാവീദ് വിജയം നേടിയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ളതാണ് പ്രസ്‍തുത പോസ്റ്റര്‍.
“നമസ്‍കാരം, ദാവീദ് സിനിമയുടെ പോസ്റ്റര്‍ എന്ന വ്യാജേന ഒരു പോസ്റ്റര്‍ കാണാന്‍ ഇടയായി. ഈ പോസ്റ്ററിന് ദാവീദ് ടീമുമായി യാതൊരുവിധ ബന്ധവുമില്ല. ഇത്തരം പോസ്റ്ററുകള്‍ ഒരു സിനിമാ പ്രവര്‍ത്തകനും മറ്റൊരു സിനിമയെ തകര്‍ക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉപയോഗിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതുപോലുള്ള പോസ്റ്ററുകള്‍ ഉണ്ടാക്കി ആത്മസുഖം കണ്ടെത്തുന്നവരുടെ മനോരോഗ സ്വഭാവം നമുക്ക് മനസിലാക്കാം. എന്നാല്‍ ഈ ഒരു കാലത്തും ഇതൊക്കെ വിശ്വസിച്ച് ഷെയര്‍ ചെയ്യുന്ന ആളുകളോട് സഹതാപം അല്ലാതെ മറ്റൊന്നും തോന്നുന്നില്ല. നല്ല സിനിമകള്‍ എന്നും വിജയിക്കുക തന്നെ ചെയ്യും. എന്ന് നിങ്ങളുടെ സ്വന്തം ആന്‍റണി വര്‍ഗീസ്”, കുറിപ്പില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആന്‍റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് രാകേഷ് ചെറുമഠം, ആക്ഷന്‍ കൊറിയോഗ്രഫി പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ഗോവിന്ദ് വിഷ്ണുവിനൊപ്പം ദീപു രാജീവനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.