വാർണറുടെ പ്രതികാരം : അഴിഞ്ഞാടിയ വാറുണ്ണിയുടെ ആക്രമണത്തിൽ ഡൽഹിയ്ക്ക് വിജയം

മുംബൈ : വാർണറുടെ പ്രതികാരത്തിൽ വെന്തുരുകി ഹൈദരാബാദ് ! വാർണറുടെ അഴിഞ്ഞാട്ടത്തിൽ 208 റൺ വിജയലക്ഷ്യം ഉയർത്തി ഡൽഹി , 186 ന് ഹൈദരാബാദിനെ തകർത്തു. 21 റണ്ണിന്റെ ഉജ്വല ജയം.

Advertisements

തകര്‍പ്പന്‍ പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കാഴ്ച്ചവെച്ചത്. തന്റെ പഴയ ടീമിനെതിരായ മത്സരത്തില്‍ ഫിഫ്റ്റി നേടിയ വാര്‍ണര്‍ 92 റണ്‍സ് നേടി പുറത്താകാതെ നിന്നിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

34 പന്തില്‍ നിന്നും ഫിഫ്റ്റി നേടിയ വാര്‍ണര്‍ 12 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 92 റണ്‍സ് നേടിയിരുന്നു. സീസണിലെ വാര്‍ണറിന്റെ നാലാം ഫിഫ്റ്റി കൂടിയാണിത്. ടി20 ക്രിക്കറ്റിലെ തന്റെ 89 ആമത് ഫിഫ്റ്റിയാണ് മത്സരത്തില്‍ ഡേവിഡ് വാര്‍ണര്‍ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോര്‍ഡ് ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കി. 88 ഫിഫ്റ്റി നേടിയിട്ടുള്ള ക്രിസ് ഗെയ്ലിനെയാണ് വാര്‍ണര്‍ പിന്നിലാക്കിയത്. 77 ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി, 71 ഫിഫ്റ്റി നേടിയ ഷോയിബ് മാലിക്ക്, 70 ഫിഫ്റ്റി നേടിയ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഈ പട്ടികയില്‍ വാര്‍ണര്‍ക്കും ഗെയ്ലിനും പിന്നിലുള്ളത്.

മത്സരത്തിലെ 3 സിക്സ് പറത്തിയ വാര്‍ണര്‍ ടി20 ക്രിക്കറ്റില്‍ 400 സിക്സും പൂര്‍ത്തിയാക്കി. ടി20 ക്രിക്കറ്റില്‍ 400 സിക്സ് നേടുന്ന പത്താമത്തെ ബാറ്റ്സ്മാനാണ് ഡേവിഡ് വാര്‍ണര്‍. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ബ്രണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്സണ്‍, എബി ഡിവില്ലിയേഴ്സ്, രോഹിത് ശര്‍മ്മ, ആരോണ്‍ ഫിഞ്ച്, കോളിന്‍ മണ്‍റോ എന്നിവരാണ് വാര്‍ണര്‍ക്ക് മുന്‍പില്‍ ടി20 ക്രിക്കറ്റില്‍ 400 സിക്സ് നേടിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാര്‍.

വാര്‍ണര്‍ക്കൊപ്പം 35 പന്തില്‍ 67 റണ്‍സ് നേടി തകര്‍ത്തടിച്ച റോവ്മാന്‍ പവലിന്റെ മികവില്‍ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ തകർച്ച ഏറ്റ ഹൈദരാബാദിനെ തൃപാതി (22), എയ്ഡൻ മാക്രം (42) , നിക്കോളാസ് പൂരൻ (62) എന്നിവരാണ് രക്ഷപെടുത്തിയത്. എന്നാൽ , ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റും , താക്കൂർ രണ്ട് വിക്കറ്റും നോട്രിജും, മാർഷും, യാദവും ഓരോ വിക്കറ്റ് വീതം നേടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.