ഹാപ്പി ഗണേഷ് ചതുർത്ഥി; ആശംസകൾ അറിയിച്ച് ഡേവിഡ് വാർണർ

മുംബൈ: രാജ്യമെമ്പാടും ഗണേശ ചതുർത്ഥി ഉത്സവാഘോഷത്തിലാണ്. മുംബൈ, ബെംഗളുരു എന്നിവിടങ്ങളില്‍ വൻ ഘോഷയാത്രകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇതിനിടെ വിനായക ചതുർത്ഥി ആഘോഷത്തിന് ആശംസകള്‍ നേർന്ന് എത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വാർണർ ആശംസകള്‍ അറിയിച്ചത്.

Advertisements

മഹാഗണപതിയുടെ ചിത്രം പങ്ക് വച്ച്‌ ‘ ഹാപ്പി ഗണേഷ് ചതുർത്ഥി ‘ എന്ന കുറിപ്പും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഡേവിഡ് വാർണർ ഷെയർ ചെയ്തിട്ടുണ്ട് . വാർണർ പങ്കുവെച്ച ആശംസ വൈറലാകുകയും അഭിനന്ദനം അറിയിച്ച്‌ നിരവധി ഇന്ത്യക്കാർ എത്തുകയും ചെയ്തു.

Hot Topics

Related Articles