വൈക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എ ഇ ഒ ഇൻ ചാർജ് ശ്യാം കുമാറിൻ്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

വൈക്കത്ത് പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വൈക്കം എ ഇ ഒ ഇൻ ചാർജ് ശ്യാം കുമാറിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കോട്ടയം മെഡിക്കൽ കോളേജ് തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്യാംകുമാർ മനോവിഷമത്തിലായിരുന്നെന്നും ജോലി ഭാരം മൂലം സമർദത്തിലായിരുന്നെന്നും കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Advertisements

ഞായറാഴ്ച വൈകിട്ടാണ് പുഴയില്‍ നിന്നും മൃതദേഹം കിട്ടിയത്. ശനിയാഴ്ച രാവിലെ മുതലാണ് ഇദ്ദേഹത്തെ കാണാതായത്. പുലർച്ചെ വീട്ടുകാർ ഉണർന്നപ്പോഴാണ് ഇദ്ദേഹം വീട്ടിലില്ലെന്ന കാര്യം അറിയിയുന്നത്. പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും അന്വേഷിച്ച ശേഷം വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു.
ഉദയനാപുരം അക്കരപ്പാടം കയർ വ്യവസായ സഹകരണ സംഘത്തിന് സമീപത്തെ കടവിൽ നിന്ന് ഞായറാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടവിൽ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ട പ്രദേശവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് മൃതദേഹം കരയ്ക്കെത്തിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം ശ്യാംകുമാറിൻ്റേതാണെന്ന് സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ വൈക്കം ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്ന ശ്യാംകുമാറിന് രണ്ടുമാസം മുമ്പാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല കൂടി ലഭിക്കുന്നത്. രണ്ടു ജോലികള്‍ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ ശ്യാംകുമാർ കടുത്ത മാനസിക സമ്മർദ്ദത്തില്‍ ആയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം ശ്യാം കുമാറിന് അമിത ജോലിഭാരമുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടിരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഭാര്യ: ദീപ (കെഎസ്ഇബിസീനിയർ സൂപ്രണ്ട്) മക്കൾ: ജ്യോതിക, ജെബിൻ , ജയന്ത് ( മൂവരുംമറവൻതുരുത്ത് ടിജിഎം സ്കൂൾഏഴാം ക്ലാസ് വിദ്യാർഥികൾ). മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

Hot Topics

Related Articles