സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; സിപിഐഎമ്മിനെതിരെ എംജി സര്‍വ്വകലാശാലയിലെ ഗവേഷക; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ഗുരുതര ആരോപണങ്ങള്‍

കോട്ടയം: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി എംജി സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ഫേസ് ബുക്ക് പോസ്റ്റ്, എംജി സര്‍വ്വകലാശാലയില്‍ നിരാഹാര സമരം നടത്തുന്ന ദീപാ മോഹന്‍ നാല്പത് മിനിറ്റിന് ശേഷം പിന്‍വലിക്കുകയായിരുന്നു. നന്ദകുമാര്‍ കളരിക്കല്‍ അധ്യാപകനായി സര്‍വ്വകലാശാലയില്‍ തുടര്‍ന്നാല്‍ തനിക്ക് പഠിക്കാനാവില്ലെന്നും വൈസ് ചാന്‍സലറെ ഉള്‍പ്പെടെ മാറ്റണമെന്ന ആവശ്യവും ഫേസ് ബുക്ക് പോസ്റ്റിലൂടെ ദീപ ഉന്നയിച്ചു.

Advertisements

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു കേസ് അട്ടിമറിക്കാന്‍ കൂട്ട് നിന്നു എന്നും യുവതി വ്യക്തമാക്കുന്നു. സിപിഎം ഫാസിസം കാരണമാണ് പഠനം മുടങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംജി സര്‍വ്വകലാശാലയില്‍ സമരം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനന നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ വ്യക്തമാക്കിയിരുന്നു. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാലയ്ക്കുള്ള തടസമെന്താണെന്നും സാങ്കേതിക തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles