ദീപാവലിയ്ക്ക് കിടിലൻ ഓഫറുമായി ജിയോ..! കുറഞ്ഞ വിലയിൽ ജിയോ ബുക്ക് സ്വന്തമാക്കാം

മുംബൈ: കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി റിലയൻസ് ജിയോ. കഴിഞ്ഞ വർഷം പുറത്തിറക്കിയ ജിയോ ബുക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ദീപാവലി പ്രമാണിച്ചാണ് വിലക്കുറവിൽ ജിയോ ബുക്ക് വാങ്ങാനുള്ള അവസരമൊരുക്കുന്നത്.

Advertisements

ആമസോൺ.ഇൻ (ആമസോൺ ഇൻ) അല്ലെങ്കിൽ റിലയൻസ് ഡിജിറ്റലിൽ (റിലയൻസ് ഡിജിറ്റൽ) നിന്ന് ജിയോ ബുക്ക് വാങ്ങാവുന്നതാണ്. 16,499 രൂപ വിലയുള്ള ലാപ്‌ടോപ് 12,890 രൂപയ്ക്കാണ് ആമസോണിൽ വിൽക്കുന്നത്. 64ജിബി സ്റ്റോറേജും 4ജിബി റാമും ഉള്ള മോഡൽ ദീപാവലി പ്രമാണിച്ച് സ്വന്തമാക്കാവുന്നതാണ്. ഇഎംഎ പ്ലാനിൽ വാങ്ങാനുള്ള അവസരവുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വർഷമാണ് രാജ്യത്തെ ആദ്യത്തെ ലേണിങ്ങ് ബുക്കായി ജിയോബുക്ക് പുറത്തിറക്കിയത്. മൈക്രോസോഫ്റ്റ് ഓഫീസിന്റെ ലൈഫ്‌ടൈം ആക്‌സസസാണ് ഇതിന്റെ പ്രധാനസവിശേഷത. എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും പുതിയ ടെക്നോളജിയും കൂടുതൽ കണക്ടിവിറ്റി ഓപ്ഷനുകളും നൽകുന്ന സംവിധാനമാണ് ജിയോബുക്കിൽ ഉള്ളത്.

മീഡിയടെക് 8788 പ്രോസസർ, ജിയോ ഒ.എസ്, 4ജി മൊബൈൽ നെറ്റ്വർക്ക്, വൈഫൈ ഓപ്ഷനുകൾ തുടങ്ങിയവയാണ് ജിയോ ബുക്കിന്റെ പ്രധാനപ്പെട്ട ഫീച്ചറുകൾ. 11.6 ഇഞ്ച് ഡിസ്പ്ലേ ലാപ്‌ടോപിന് 990 ഗ്രാം മാത്രമാണ് ഭാരം. ബ്ലൂ കളറിൽ ലഭ്യമാകുന്ന ജിയോ ബുക്ക് ശരാശരി എട്ട് മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. കൂടാതെ 12 മാസത്തെ വാറന്റിയുമുണ്ട്.

Hot Topics

Related Articles