അടുത്തിടെയാണ് ബോളിവുഡിലെ താരദമ്പതികളായ രണ്‍വീർ സിംഗിനും ദീപിക പദുകോണിനും പെണ്‍കുഞ്ഞ് ജനിച്ചത്. ദീപാവലി ആഘോഷത്തിനിടെ താരങ്ങള്‍ കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയിരുന്നു. ദുവ പദുകോണ്‍ സിംഗ്’ എന്നാണ് കുഞ്ഞിന്റെ പേര്. ഇതിനൊപ്പം കുഞ്ഞിന്റെ കാലിന്റെ ചിത്രവും താരദമ്പതികള്‍ പങ്കുവച്ചിരുന്നു.
ദുവയുടെ മറ്റ് ചിത്രങ്ങളൊന്നും ഇതുവരെ ദീപികയും രണ്‍വീറും പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ മകളുമായി താരദമ്പതികള്‍ വിമാനത്താവളത്തിലേക്ക് പോകുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. മുംബയിലെ കലിനയിലുള്ള സ്വകാര്യ വിമാനത്താവളത്തിലേക്ക് മകളുമായി കാറില്‍ പോകുന്നതും അവിടെ ഇറങ്ങിയ ശേഷം ഇവർ ഉള്ളിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. മേക്കപ്പ് ഒന്നുമില്ലാതെ സാധാരണ ലുക്കിലാണ് ദീപിക എത്തിയത്. കുഞ്ഞിനെ നടി തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മുഖം ക്യാമറയില്‍ പതിയാതെ ഇരിക്കാൻ താരദമ്പതികള്‍ ശ്രമിക്കുന്നുണ്ട്.