ന്യൂസ് ഡെസ്ക് : ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഇന്ന് രാജസ്ഥാൻ റോയല്‍സിനെ നേരിടാൻ ഒരുങ്ങുകയാണ് ഡെല്‍ഹി ക്യാപിറ്റല്‍സ്. ഡെല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിർത്താൻ അവർക്ക് ഇന്ന് വിജയം അത്യാവശ്യമാണ്.ഡെല്‍ഹിക്ക് അവരുടെ ദിവസം ആരെയും തോല്‍പ്പിക്കാൻ ആകും എന്ന് പരിശീലകൻ റിക്കി പോണ്ടിംഗ് മത്സരത്തിനു മുന്നോടിയായി പറഞ്ഞു. “കൊല്‍ക്കത്തയ്‌ക്കെതിരായ ഞങ്ങളുടെ അവസാന പ്രകടനം ഞങ്ങളുടെ ഏറ്റവും മികച്ച ഒന്നായിരുന്നില്ല, പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ നാട്ടിലേക്ക് (ഡെല്‍ഹിയിലേക്ക്) മടങ്ങി. ഞങ്ങള്‍ ഇവിടെ മൂന്ന് കളികളില്‍ രണ്ടെണ്ണം വിജയിച്ചു,” പോണ്ടിംഗ് പറഞ്ഞു.
“ഞങ്ങള്‍ വളരെ മികച്ച രാജസ്ഥാൻ ടീമിനെതിരെയാണ് വരുന്നതെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷേ ടൂർണമെൻ്റില്‍ ഇതുവരെ കണ്ടതുപോലെ, 40 ഓവർ ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാൻ കഴിയുമെങ്കില്‍, ഞങ്ങളെ തോല്‍പ്പിക്കാൻ പ്രയാസമാണെന്ന് ഞാൻ ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ ആരെ നേരിട്ടാലും എവിടെ വെച്ച് നേരിട്ടാലും ആരെയും തോല്‍പ്പിക്കാൻ ഞങ്ങള്‍ക്ക് കഴിയുമെന്നും അറിയാം.” പോണ്ടിംഗ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞങ്ങള്‍ കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. യോഗ്യത നേടുന്നതിന് ഞങ്ങളുടെ അവസാന മൂന്ന് ഗെയിമുകള്‍ വിജയിക്കേണ്ട സാഹചര്യത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍ ഉള്ളത്. ഞങ്ങള്‍ക്ക് തുടക്കം മോശമായിരുന്നു. എന്നിട്ടും കഴിഞ്ഞ 6-7 ഗെയിമുകളില്‍ തന്റെ താരങ്ങള്‍ നടത്തിയ പ്രകടനത്തില്‍ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.