ഡല്‍ഹി : ഡൽഹി ക്യാപിറ്റല്‍സിൻ്റെ താരമായ മിച്ചല്‍ മാർഷ് ഇനി ഈ സീസണ്‍ ഐ പി എല്ലില്‍ കളിക്കില്ല. താരം പരിക്ക് മാറാൻ കൂടുതല്‍ ചികിത്സയ്ക്ക് ആയി ഓസ്ട്രേലിയയിലേക്ക് കഴിഞ്ഞ ആഴ്ച പോയിരുന്നു.മാർഷ് ഇനി തിരിച്ചു വരില്ല എന്ന് ക്ലബ് അറിയിച്ചു. ലോകകപ്പിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുകയാകും താരത്തിന്റെ ഉദ്ദേശം.
മാർഷ് ഈ സീസണില്‍ ക്യാപിറ്റല്‍സിനായി നാല് മത്സരങ്ങളില്‍ കളിച്ചു. ബാറ്റിലും ബൗളിംഗിലും കാര്യമായ സംഭാവനയൊന്നും താരം നല്‍കിയില്ല, ആകെ 61 റണ്‍സ് ആണ് നേടിയത്. ബൗളിംഗുംമെച്ചമായിരുന്നില്ല. 52 റണ്‍സ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റില്‍ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജെയ്ക് ഫ്രേസർ-മക്ഗുർക്ക് മാർഷിനു പകരം ഇറങ്ങി അവസാന മത്സരങ്ങളില്‍ തിളങ്ങിയിരുന്നു.