ലളിതമായി അക്‌സറിന്റെ ആറാട്ട്..! എറിഞ്ഞു പിടിച്ച ബേസിലിനെയും, ബുംറയെയും തളർത്തി ഡൽഹിയ്ക്കു വിജയം; ദൈവത്തിന്റെ പോരാളികൾ വീണ്ടും തോറ്റു തുടങ്ങി

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ ബൗളിംങ് കുന്തമുനയായി ബേസിൽ തമ്പിയെന്ന മലയാളി മാറിയ ആദ്യ മത്സരത്തിൽ പോരാടിയിട്ടും തോറ്റ് മടങ്ങി രോഹിതും പോരാളികളും. ഇന്ത്യയിലെ ഏറ്റവും മികച്ച പേസ് ബൗളറായ ജസ് പ്രീത് ബുംറ എന്ന യോർക്കർ കിംങ് നിറം മങ്ങിയ മത്സരത്തിൽ മൂന്ന് വിക്കറ്റുകളുമായി കളം നിറയുകയായിരുന്നു ബേസിൽ തമ്പി എന്ന മലയാളി. എന്നിട്ടും മോശം ബൗളിംങ് കൊണ്ട് മാത്രം കയ്യിൽക്കിട്ടിയ മത്സരം കൈവിട്ടു കളഞ്ഞു മുംബൈ ഇന്ത്യൻസ്. 104 ആറ് എന്ന നിലയിൽ തകർന്ന ഡൽഹി, 179 എന്ന സ്‌കോർ പത്തു പന്തുകളും നാലു വിക്കറ്റും ബാക്കി നിൽക്കെ മറികടന്നു.

Advertisements

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും (41), ഇഷാൻ കിഷന്റെയും (48 പന്തിൽ പുറത്താകാതെ 81) മികച്ച ഫോമിന്റെ അടിസ്ഥാനത്തിൽ 177 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തുകയായിരുന്നു. മുംബൈയുടെ പുതിയ താരോദയം തിലക് വർമ്മയും (15 പന്തിൽ 22) ഇരുവർക്കുമൊപ്പം മികച്ച സ്‌കോർ നേടി. ചൈനാമെൻ പന്തുമായി ഡൽഹിയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. മറ്റെല്ലാ ബൗളർമാരും നിറം മങ്ങിയപ്പോൾ ഖലീൽ അഹമ്മദ് മാത്രമായിരുന്നു രണ്ട് വിക്കറ്റുമായി അൽപം ആശ്വാസം നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങിന് ഇറങ്ങിയ ഡൽഹിയ്ക്ക് ആദ്യം മുതൽ തന്നെ അടിതെറ്റി. 32 റണ്ണെടുക്കുമ്പോഴേയ്ക്കും മന്ദീപ് സിംങ്ങും, ടിം സെയ്‌ഫെർട്ടും, ക്യാപ്റ്റൻ ഋഷഭ് പന്തും തിരികെ മടങ്ങിയെത്തി. 72 ൽ പൃഥ്വി ഷാ കൂടി വീണതോടെ ഡൽഹി അപകടം മണത്തു. 72 ൽ റോവൻ പവലും, 104 ൽ അവസാന പ്രതീക്ഷയായിരുന്ന ഷാർദൂൽ താക്കൂറും മടങ്ങിയതോടെ ആറു വിക്കറ്റ് നഷ്ടമായി ഡൽഹി പ്രതിരോധത്തിലായി. പിന്നാലെ ഇറങ്ങിയ അക്‌സർ പട്ടേലും ലളത് യാദവും ചേർന്ന് നടത്തിയ പോരാട്ടമാണ് മുംബൈയുടെ നട്ടെല്ലൊടിച്ചത്.

38 പന്തിൽ 48 റണ്ണെടുത്ത് ലളിത് യാദവ് ബുംറയെ അടക്കം അടിച്ചു പറത്തി നാലു ഫോറും രണ്ടു സിക്‌സും നേടിയപ്പോൾ, മൂന്നു സിക്‌സും രണ്ടു ഫോറുമായി 17 പന്തിൽ 38 റൺ നേടിയാണ് അക്‌സർ പട്ടേൽ അഴിഞ്ഞാടിയത്.

Hot Topics

Related Articles