കൊൽക്കത്തയെ വീഴ്ത്തി ഡൽഹി : വിജയം നാല് വിക്കറ്റിന്

മുംബൈ : ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു ജയം. 4 വിക്കറ്റിനാണ് ഡല്‍ഹി കൊല്‍ക്കത്തയെ വീഴ്ത്തിയത്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 147 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഡല്‍ഹി മറികടന്നു. 42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ഡല്‍ഹിയുടെ ടോപ്പ് സ്കോററായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisements

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷാ പുറത്തായി. താരത്തെ ഒരു അവിശ്വസനീയ റിട്ടേണ്‍ ക്യാച്ചിലൂടെ ഉമേഷ് യാദവാണ് മടക്കിയത്. മൂന്നാം നമ്ബറിലെത്തിയ മിച്ചല്‍ മാര്‍ഷ് തുടരെ ബൗണ്ടറികളടിച്ച്‌ പോസിറ്റീവായി തുടങ്ങിയെങ്കിലും ഏറെ ആയുസുണ്ടായില്ല. 13 റണ്‍സെടുത്ത മാര്‍ഷ് ഹര്‍ഷിത് റാണയുടെ പന്തില്‍ വെങ്കടേഷ് അയ്യരുടെ കൈകളില്‍ അവസാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡേവിഡ് വാര്‍ണര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. നാലാം നമ്പറില്‍ ക്രീസിലെത്തിയ ലളിത് യാദവിനെ കൂട്ടുപിടിച്ച്‌ താരം അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ലളിതിന്റെ മെല്ലെപ്പോക്ക് സ്കോറിംഗിനെ ബാധിച്ചെങ്കിലും വാര്‍ണര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. മൂന്നാം വിക്കറ്റില്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ശേഷം വാര്‍ണര്‍ മടങ്ങി. 26 പന്തുകളില്‍ 8 ബൗണ്ടറിയടക്കം 42 റണ്‍സെടുത്ത ഓസീസ് താരം ഉമേഷ് യാദവിന്റെ പന്തില്‍ നരേന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ലളിത് യാദവിനെ (22) നരേന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി.

ഋഷഭ് പന്തിനെ (2) ഉമേഷ് യാദവ് ബാബ ഇന്ദ്രജിത്തിന്റെ കൈകളിലെത്തിച്ചു. തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഡല്‍ഹി ഒന്ന് പതറിയെങ്കിലും അക്സര്‍ പട്ടേല്‍ അവരെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 17 പന്തുകളില്‍ 2 ബൗണ്ടറിയും ഒരു സിക്സറും സഹിതം 24 റണ്‍സെടുത്ത അക്സറിര്‍ റണ്ണൗട്ടായതോടെ ഡല്‍ഹി വീണ്ടും ബാക്ക്‌ഫൂട്ടിലായി. എന്നാല്‍, ശ്രദ്ധാപൂര്‍വം ബാറ്റ് വീശിയ റോവ്മന്‍ പവലും (33) ശാര്‍ദ്ദുല്‍ താക്കൂറും (8) ചേര്‍ന്ന് ഡല്‍ഹിയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. ഇരുവരും നോട്ടൗട്ടാണ്.

Hot Topics

Related Articles