ന്യൂഡല്‍ഹി : ആംആദ്മി പാർട്ടിയുടെ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.പാർട്ടി അവസാനമായി പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയിലാണ് കെജ്‌രിവാളിന്റെ പേരുളളത്. ഡല്‍ഹിയില്‍ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. മുഖ്യമന്ത്രി അതിഷി കല്‍കാജിയിലും മത്സരിക്കും.അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർത്ഥി പട്ടികയില്‍ സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു.
മന്ത്രി ഗൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷില്‍ മത്സരിക്കും. ഗോപാല്‍ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ നഗറിലും മത്സരിക്കും. 2025 ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. എല്ലാ സീറ്റുകളിലും ആംആദ്മി ഇതിനോടകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, ആംആദ്മി സ്വന്തം ശക്തിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ‘പാർട്ടി പൂർ ആത്മവിശ്വാസത്തോടെയും തയ്യാറെടുപ്പുകളോടെയും മത്സരിക്കും. ഡല്‍ഹിയുടെയും അവിടത്തെ ജനങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് ആംആദ്മിക്ക് വ്യക്തമായകാഴ്ചപ്പാടുണ്ട്. അത് നടപ്പിലാക്കാൻ നിരവധി പദ്ധതികളും വിദ്യാസമ്പന്നരായ നേതാക്കൻമാരും ഞങ്ങള്‍ക്കുണ്ട്.ഡല്‍ഹിക്കാർ വോട്ട് ചെയ്യുന്നത് അതിനായി പ്രവർത്തിക്കുന്നവർക്കാണ്. അല്ലാതെ അധികാരം ദുരുപയോഗം ചെയ്യുന്നവർക്കല്ല’അദ്ദേഹം വ്യക്തമാക്കി.