ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് എ.ആർ. സാബുവിന്റെ മാതാവ് എലിക്കുളം ആളുറുമ്പിൽ ആനന്ദവല്ലി അമ്മ (91) നിര്യാതയായി. മൃതദേഹം നാളെ ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 8.30ന് വീട്ടിൽ എത്തിക്കും . സംസ്കാരം പകൽ ഒന്നിന് വീട്ടുവളപ്പിൽ. പരേത ആലുവ തോട്ടയ്ക്കാട്ടുകര കുന്നത്ത് കുടുംബാംഗം. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ നായർ. മറ്റ് മക്കൾ: എ.ആർ. മീന (റിട്ട. അധ്യാപിക, പൊൻകുന്നം എസ്ഡി യുപി സ്കൂൾ), എ.ആർ. സിന്ധു (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം). മരുമക്കൾ: പി.മധു (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്, പൊൻകുന്നം), ശ്രീവിദ്യ (എലിക്കുളം മുൻ പഞ്ചായത്ത് അംഗം), പി. കൃഷ്ണപ്രസാദ് (കർഷക സംഘം അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി).
Advertisements