പള്ളി വക സ്കൂൾ തട്ടിയെടുക്കാനുള്ള ശ്രമം ; ദേവലോകം അരമനയിൽ പ്രതിഷേധവുമായി ഇടവകാംഗങ്ങൾ

കോട്ടയം : പള്ളി വക സ്കൂൾ തട്ടിയെടുക്കാനുള്ള ശ്രമം. ഗബ്രിയേൽ തിരുമേനിക്കെതിരെ  ദേവലോകം അരമനയിൽ പ്രതിഷേധവുമായി ഇടവക അംഗങ്ങൾ.പള്ളിവക സ്കൂൾ പുരയിടവുമായ വിഷയത്തിൽ പരിശുദ്ധ ബാവാ തിരുമേനിയുടെ കൽപ്പനയെ ധിക്കരിച്ചതിനാണ് ഇടവക അംഗങ്ങൾ പ്രതിഷേധിച്ചത്. പ്രതിഷേധിക്കാർ ഓർത്തഡോക്സ് സഭ ആസ്ഥാനം ഉപരോധിച്ചു. നെടുമാവ് വലിയ പള്ളിയെ വെല്ലുവിളിച്ച് പള്ളിവക സ്ഥലം വ്യാജ രേഖ ചമച്ച് കൈക്കലാക്കാനുള്ള എകപക്ഷീയമായ ശ്രമമാണ് ഗബ്രിയേൽ തിരുമേനി നടത്തുന്നത് എന്ന് പ്രതിഷേധക്കാർ ആരോപിച്ചു. വിഷയത്തിലുള്ള സഭാ നേതൃത്വത്തിൻ്റെ നിസംഗത അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Advertisements

Hot Topics

Related Articles