കുറവിലങ്ങാട്: കേരളത്തിൻ്റെ പൈതൃക രുചിപ്പെരുമയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേവമാതാ കോളെജിൽ പ്രദർശന വിപണന പരമ്പര ഒരുക്കി. ഇതിൻ്റെ ആദ്യ ഘട്ടമെന്നനിലയിൽ മിഠായിത്തെരുവിൻ്റെ പൈതൃക രുചിയായ കോഴിക്കോടൻ ഹൽവയുടെ വിവിധ ഇനങ്ങളും വിപണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഡ്രൈ ഫ്രൂട്സ് , പൈനാപ്പിൾ , പിസ്ത, ബ്ലാക്, റെഡ് ചെറി തുടങ്ങിയ വിവിധ തരം ഹൽവകളും ലഭ്യമാക്കിയിട്ടുണ്ട്.
കൊമേഴ്സ് വിഭാഗവും കോളെജിൻ്റെ ഉത്പാദന വിപണന വേദിയായ തന്മയും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. മൂന്ന് നോമ്പ് തിരുനാൾ ദിനങ്ങളിൽ കോളെജ് മൈതാനത്ത് പൊതുജനങ്ങൾക്കായി ഹൽവ ഫെസ്റ്റ് ഒരുക്കും.
കോളെജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ , കൊമേഴ്സ് വിഭാഗം മേധാവി ഡോ. അനീഷ് തോമസ്, തന്മ കോ ഓർഡിനേറ്റർ ഡോ. ജോബിൻ ജോസ് ചാമക്കാല, ജിതിൻ ജോയി
എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.