വൻ പ്രീ റിലീസ് ഹൈപ്പ് ഉയർത്തിയെത്തുന്ന ചിത്രങ്ങൾ പ്രേക്ഷകപ്രതീക്ഷ കാക്കുക എന്നത് അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണ്. ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് അതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണി രത്നം എന്ന ബിഗ് സ്ക്രീനിലെ മജീഷ്യൻ തൻറെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിച്ചു എന്നത് മാത്രം മതിയായിരുന്നു പ്രേക്ഷകപ്രതീക്ഷ വാനോളം ഉയരാൻ. ഒപ്പം തമിഴ് ജനത ഹൃദയത്തിലേറ്റിയ, കൽകി കൃഷ്ണമൂർത്തിയുടെ നോവലിൻറെ ചലച്ചിത്ര രൂപം എന്നതും വൻ താരനിരയും ചിത്രത്തിന് ഹൈപ്പ് ഉയർത്തിയ ഘടകങ്ങളാണ്. ഏതൊരു മണി രത്നം ചിത്രവും പോലെ സംഗീതത്തിനും ദൃശ്യവിന്യായത്തിനുമൊക്കെ പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ ഒരു ഗാനത്തിൻറെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ.
ദേവരാളൻ ആട്ടം എന്ന വീഡിയോ സോംഗ് ആണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഇലങ്കോ കൃഷ്ണൻ വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്‍മാൻ ആണ്. ഒന്നും രണ്ടുമല്ല 13 ഗായകർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. നാരായണൻ, ദീപക് സുബ്രഹ്‍മണ്യം, ജിതിൻ രാജ് ജി ആർ, സന്തോഷ് ഹരിഹരൻ തുടങ്ങിയവരൊക്കെ ആ സംഘത്തിൽ ഉണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് സെപ്റ്റംബർ 30 ന് തിയറ്ററുകളിൽ എത്തിയത്. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവർമ്മൻ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തിൽ ജയം രവിയാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിൻ സെൽവൻറെ നിർമ്മാണം. 500 കോടിയോളം രൂപയാണ്. ഫ്രാഞ്ചൈസിയിലെ രണ്ട് ഭാഗങ്ങളുടെയും കൂടിയുള്ള നിർമ്മാണച്ചെലവ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തി.