അപകട മരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും, ശബരിമല തീർത്ഥാടകർക്കും ജീവനക്കാർക്കും ഇൻഷുറൻസുമായി ദേവസ്വം ബോർഡ്

ശബരിമല തീർത്ഥാടകർക്കും ദിവസവേതനക്കാർ ഉള്‍പ്പടെ എല്ലാ ജീവനക്കാർക്കും അപകട ഇൻഷുറൻസുമായി ദേവസ്വം ബോർഡ്. അപകട മരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. ഒരു വർഷത്തെ കാലാവധിയാണ് ഇൻഷുറൻസിനുള്ളത്.

Advertisements

പത്തനംതിട്ടയ്‌ക്ക് പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ എവിടെയും ഉണ്ടാകുന്ന അപകടത്തിന് തീർത്ഥാടകർക്ക് ഇൻഷുറൻസ് ലഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡാകും പ്രീമിയം തുക വഹിക്കുക. പരിക്കേറ്റവർക്ക് ചികിത്സാ ചെലവ് നല്‍കുന്നത് സംബന്ധിച്ച്‌ ചർച്ചകള്‍ പുരോഗമിക്കുകയാണ്. 2,000-ത്തോളം ദിവസവേതനക്കാരാണ് ശബരിമലയില്‍ തീർത്ഥാടനകാലത്ത് ജോലിക്കെത്തുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്നിധാനത്തോ പരിസരത്തോ ഇടത്താവളങ്ങളിലോ ഹൃദയാഘാതത്തിലോ അപകടത്തിലോ തീർത്ഥാടകർ മരിച്ചാല്‍ ആംബുലൻസില്‍ മൃതദേഹം നാട്ടിലെത്തിക്കും. സംസ്ഥാനത്തിനകത്ത് ഇതിന് 30,000 രൂപയും കേരളത്തിന് പുറത്ത് എത്തിക്കാനായി ഒരു ലക്ഷം രൂപ വരെയും ചെലവിടും. ഈ തുക ഇൻഷുറൻസ് കമ്ബനി ദേവസ്വം ബോർഡിന് നല്‍കും. ഇൻഷുറൻസിന് പുറമേ ക്ഷേമപദ്ധതികള്‍ക്ക് പ്രത്യേകനിധി രൂപവത്കരിക്കുന്നത് പരിഗണിക്കുന്നതായി ദേവസ്വം പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.