ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പൽ തിരുപുരം പ്രശാന്തിയിൽ എച്ച്. സദാശിവൻ പിള്ള

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളജ് മുൻ പ്രിൻസിപ്പൽ തിരുപുരം പ്രശാന്തിയിൽ എച്ച്. സദാശിവൻ പിള്ള (76) അന്തരിച്ചു. സംസ്കാരം നാളെ ജനുവരി 15 ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ: ടി.എസ്. ജയലക്ഷ്മി ( റിട്ടയേർഡ് അസിസ്റ്റന്റ് മാനേജർ യൂണിയൻ ബാങ്ക് ) മക്കൾ:എസ്. ശ്രീപ്രസാദ്,ഡോ.എസ്.ശ്രീജിത്ത്.മരുമക്കൾ: ജെ. ശ്രീജിത,ഗായത്രിപ്രദീപ്. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിൽ നിന്നും വിരമിച്ച ശേഷം കീഴൂർ ദേവസ്വം ബോർഡ് കോളജിലും എച്ച് എസ് പി പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രമുഖ പ്രവർത്തകനായ എച്ച് എസ് പി നാടക പ്രവർത്തകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

Advertisements

Hot Topics

Related Articles