‘ദേവിയുടെ അമ്മ..അതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റോൾ ‘ കുഞ്ഞിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ബിപാഷ ബസു

‘ദേവിയുടെ അമ്മ..അതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റോളെന്ന് ബോളിവുഡ് നടി ബിപാഷ ബസു. മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ നവംബര്‍ 11-നാണ് ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് പിറന്നത്.

Advertisements

ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെലിബ്രിറ്റകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ താരത്തിന്‍റെ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തു. മകള്‍ ജനിച്ച് ഒരു മാസം പിന്നിട്ടതിന്റെ സന്തോഷത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്‍റെ വീഡിയോയും ബിപാഷ മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. ‘എലോണ്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.