സ്പോർട്സ് ഡെസ്ക് : ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായ ഒൻപതാം വിജയവും സ്വന്തമാക്കിയാണ് ഇന്ത്യ സെമിഫൈനലിലേക്ക് കടക്കുന്നത്. അവസാന മത്സരത്തില്‍ നെതര്‍ലൻഡ്സിനെതിരെ 160 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.മത്സരത്തില്‍ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരും കെഎല്‍ രാഹുലും തകര്‍പ്പൻ സെഞ്ചുറികള്‍ സ്വന്തമാക്കുകയുണ്ടായി. ഒപ്പം ബോളര്‍മാരൊക്കെയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ അനായാസം വിജയം നേടുകയായിരുന്നു.
ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള ഇന്ത്യയുടെ പ്രയാണത്തെപ്പറ്റി മത്സരശേഷം രോഹിത് ശര്‍മ സംസാരിക്കുകയുണ്ടായി. പ്രതീക്ഷകളുടെ ഭാരത്തെപ്പറ്റി അധികം ചിന്തിക്കാതെ, തങ്ങള്‍ ഓരോ മത്സരവും നിര്‍ണായകമായി കണ്ട് കളിക്കുകയാണ് എന്നാണ് രോഹിത് ശര്‍മ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഈ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ ഞങ്ങള്‍ എല്ലായിപ്പോഴും ഒരു സമയത്ത് ഒരു മത്സരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മുൻപിലേക്കുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ചിന്തിക്കാറില്ല.കാരണം ഇതൊരു ദൈര്‍ഘമേറിയ ടൂര്‍ണമെന്റാണ്. അതിനാല്‍ തന്നെ മുൻപിലുള്ള ഒരു മത്സരത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നതാണ് ഉത്തമം. ടൂര്‍ണമെന്റിലുടനീളം വ്യത്യസ്ത വേദികളില്‍ ഞങ്ങള്‍ കളിച്ചു. എല്ലാ മൈതാനങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങള്‍ക്ക് സാധിച്ചു.
ഈ 9 മത്സരങ്ങളില്‍ ഞങ്ങള്‍ കളിച്ച രീതി ഒരുപാട് സന്തോഷം നല്‍കുന്നതാണ്. ഒന്നാം മത്സരം മുതല്‍ ഇവിടം വരെ വളരെ നിര്‍ണായകമായ പ്രകടനങ്ങളാണ് പുറത്തെടുക്കാൻ സാധിച്ചത്. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത താരങ്ങള്‍ മുൻപിലേക്ക് വന്ന് ചുമതലകള്‍ ഏറ്റെടുത്തതിനാലാണ് അത്തരം വിജയങ്ങള്‍ സാധ്യമായത്. ഒരു ടീമെന്ന നിലയില്‍ അത് ശുഭ സൂചനയാണ് നല്‍കുന്നത്.”- രോഹിത് പറഞ്ഞു.ഒരുപാട് പ്രതീക്ഷകളോടെയാണ് ഞങ്ങള്‍ ലോകകപ്പിലേക്ക് എത്തിയത്. അതൊക്കെയും ഒരു വശത്തേക്ക് മാറ്റിവെച്ച് ഞങ്ങളുടെ ജോലിയില്‍ മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ക്ക് മൈതാനത്ത് നല്ല മത്സരങ്ങള്‍ കാഴ്ചവയ്ക്കണം. അതിനൊപ്പം എല്ലാത്തരം പ്രകടനങ്ങളും ആസ്വദിക്കണം.
ഈ മത്സരത്തില്‍ ഞങ്ങള്‍ക്കായി 9 ബോളര്‍മാരാണ് പന്തറിഞ്ഞത്. അതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ മത്സരത്തില്‍ മാത്രമാണ് ഞങ്ങള്‍ക്ക് അത്തരം പരീക്ഷണങ്ങള്‍ നടത്താൻ സാധിച്ചത്. മത്സരത്തിലൂടനീളം സീമര്‍മാര്‍ വൈഡ്യോ ര്‍ക്കറുകള്‍ എറിയുന്നുണ്ടായിരുന്നു. അത് ഈ മത്സരത്തില്‍ ആവശ്യമുണ്ടായിരുന്നില്ല. പക്ഷേ വ്യത്യസ്തമായ കാര്യങ്ങള്‍ മത്സരത്തില്‍ ശ്രമിക്കേണ്ടത് ഞങ്ങളുടെ ആവശ്യമായിരുന്നു.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.