സ്പോർട്സ് ഡെസ്ക്ക് : ലോകകപ്പില്‍ പാകിസ്താന്‍റെ ദയനീയ പ്രകടനത്തില്‍ നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ബാബറിനെ നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു.എന്നാല്‍ ഇപ്പോഴിതാ ബാബറിന് പിന്തുണയുമായെത്തിയിരിക്കുകയാണ്
മുന്‍ ഇന്ത്യന്‍ നായകനും ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബാബറിന്‍റെ ക്യാപ്റ്റന്‍സിയെ വിലയിരുത്തരുത് എന്ന് കപില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകള്‍ ബാബറിനെ വിമര്‍ശിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് മുൻപ് പാകിസ്താനെ ഒന്നാം റാങ്കിലെത്തിച്ചത് ഇതേ ബാബറാണെന്ന കാര്യം മറന്ന് പോവരുത്. സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ താരങ്ങളെ വിലയിരുത്തുന്നത് ആരാധകരുടെ ഒരു സ്ഥിരം സ്വഭാവമാണ്. ആദ്യ മത്സരത്തില്‍ ഒരു താരം സെഞ്ച്വറിയടിച്ചാല്‍ ആളുകള്‍ക്കയാള്‍ സൂപ്പര്‍ സ്റ്റാറാണ്. എന്നാല്‍ ഒരാള്‍ ആദ്യ മത്സരത്തില്‍ സംപൂജ്യനായി മടങ്ങിയാല്‍ അയാളെ പുറത്താക്കാൻ മുറവിളികൂട്ടും. ഇത് ശരിയല്ല. നിലവിലെ പ്രകടനം വച്ച് ഒരു താരത്തേയും വിലയിരുത്തതരുത്. അയാള്‍ കളിയെ എങ്ങനെ സമീപിക്കുന്നു എന്നത് മാത്രം നോക്കൂ. എത്ര മാത്രം പ്രതിഭ അയാളിലുണ്ട് എന്ന് നോക്കൂ”- കപില്‍ പറഞ്ഞു.