77-ാമത് കാൻ ചലച്ചിത്രമേളയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ് ബോളിവുഡ് നടി ഐശ്വര്യ റായ്. ഇക്കുറിയും കിടിലന്‍ ലുക്കുകളില്‍ തന്നെയാണ് താരം റെഡ് കാര്‍പ്പറ്റില്‍ തിളങ്ങുന്നത്. ഫാല്‍ഗുനിയും ഷെയ്ൻ പീക്കോക്കും ചേർന്ന് ഡിസൈന്‍ ചെയ്ത വെള്ളിയും നീലയും നിറത്തിലുള്ള വേറിട്ട ഒരു ഗൗണിലാണ് ഏറ്റവും ഒടുവില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന സ്കര്‍ട്ടും വേറിട്ട പഫ് ഉള്ള സ്ലീവും ആണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത. വസ്ത്രത്തിനു യോജിച്ച മേക്കപ്പും ഹെയർസ്റ്റൈലുമാണ് ഐശ്വര്യ തെരഞ്ഞെടുത്തത്.
ഈ ചിത്രങ്ങളിലും താരത്തിന്റെ പരുക്കേറ്റ പ്ലാസ്റ്ററിട്ട കൈ വ്യക്തമായി കാണാം. കറുപ്പും വെള്ളയും ഗോള്‍ഡൻ നിറവും ഇടകലർന്ന മോണോക്രോം ഗൗണിലാണ് ഈ വര്‍ഷത്തെ കാന്‍ ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ആ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. ഫാല്‍ഗുനി ഷെയ്ൻ പീക്കോക്കിന്റെ ഗൗണ്‍ തന്നെയാണ് ആദ്യ ദിനത്തിലും ഐശ്വര്യ ധരിച്ചത്. വെള്ളനിറത്തില്‍ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകതയാണ്.