പിറന്നാൾ ദിനത്തിൽ കലക്കൻ ഷർട്ടുമായി ധോണി ! വില കണ്ട് അമ്പരന്ന് ആരാധകർ

റാഞ്ചി : ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ 44-ാം ജന്മദിനമാണ് ഇന്ന്. മുംബൈയില്‍ ഭാര്യ സാക്ഷി ധോണിക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പം ധോണി പിറന്നാള്‍ ആഘേഷിച്ചത്.ലോകമെമ്ബാടുമുള്ള ആരാധകർ അവരുടെ തലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ ഫാഷൻ പ്രേമികളുടെ കണ്ണുകളും ഇത്തവണ ധോണിയുടെ പിറന്നാള്‍ ആഘോഷത്തിലേക്കായിരുന്നു. കാരണം പിറന്നാള്‍ കേക്ക് മുറിക്കുമ്ബോള്‍ ധോണി അണിഞ്ഞ വസത്രം തന്നെ. പ്രശസ്ത ഫഷൻ ബ്രാൻഡായ കാസബ്ലാങ്കയുടെ ശേഖരത്തില്‍ നിന്നുള്ള പോളോ ഷർട്ടാണ് ധോണി അണിഞ്ഞിരുന്നത്. ഇതിന്റെ വിലയാണ് ഇപ്പോള്‍ നെറ്റിസണ്‍സിനിടയിലെ ചർച്ച.

Advertisements

ധോണിയുടെ സ്റ്റൈലിഷ് ലുക്കുകള്‍ക്ക് പ്രത്യേക ഫാൻസ് തന്നെയുണ്ട് ഇന്ത്യയില്‍ കരിയർ‌ ആരംഭം മുതല്‍ തന്നെ വിവിധ ലുക്കുകളില്‍ ധോണി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കാസബ്ലാങ്കയുടെ വെബ്സൈറ്റില്‍ ധോണി അണിഞ്ഞ ഷർട്ടിന്റെ വില 1,42,161.42 രൂപയാണ്. രാത്രി വൈകി നടന്ന ആഘോഷത്തില്‍ ബോളിവുഡ് സൂപ്പർസ്റ്റാർ സല്‍മാൻ ഖാനും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോർട്ട്. കേക്ക് മുറിക്കല്‍ ചടങ്ങിന് തൊട്ടുപിന്നാലെയുള്ള ഭാര്യ സാക്ഷിയുടെ കുസൃതി നിറഞ്ഞ ചെയ്തികളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഈ വീഡിയോ ക്ലിപ്പില്‍ കേക്ക് മുട്ടയില്ലാത്തതാണോ എന്ന് ധോണി ചോദിക്കുന്നത് കേള്‍ക്കാം.

Hot Topics

Related Articles