സ്വന്തം ലേഖകൻ
ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിന് നേരെ മുളകുപൊടി പ്രയോഗവും ഗോലിയേറും നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന തീരുമാനത്തിലാണ് പൊലീസ്. ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
മുട്ടത്തോടിനകത്ത് മുളകുപൊടി നിറച്ച് പൊലീസിന് നേരെ പ്രയോഗിച്ചെന്നാണ് കരുതുന്നത്. അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ കെഎസ്യു പ്രവർത്തകർ ശ്രമിച്ചു എന്നാണ് പൊലീസിന്റെ ആരോപണം.
ഭാരമുള്ള ഗോലികളും പ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. തങ്ങളെ അക്രമിക്കാനായി കെഎസ്യു പ്രവര്‍ത്തകര്‍ കയ്യിൽ കരുതിയതാണ് ഇതെന്ന് അന്ന് തന്നെ പൊലീസ് ആരോപിച്ചിരുന്നു.