മഞ്ജു വി നായർ
ശ്രീദുർഗ തിരുവാതിര കളി സംഘം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇലയ്ക്കാട്
നാളെ ധനുമാസ തിരുവാതിര സ്ത്രീകൾക്ക് ഉറക്കമില്ലാത്ത രാത്രി. ധനുമാസത്തിൽ ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിര എത്തുമ്പോൾ തിരുവാതിര സ്പെഷൽ പുഴുക്ക് എങ്ങനെ തയാറാക്കാം ……
ചേരുവകൾ ……. 1 .കാച്ചിൽ – ഒരു കപ്പ്
2.കൂർക്ക – ഒരു കപ്പ്
3.ചേമ്പ് – ഒരു കപ്പ്
4.മധുരക്കിഴങ്ങ‌് – ഒരു കപ്പ്
5.ചേന – ഒരു കപ്പ്
6.ഏത്തയ്ക്ക – ഒരു കപ്പ്
7.അമരയ്ക്ക – ഒരു കപ്പ്
8.മത്തൻ – ഒരു കപ്പ്
9.മഞ്ഞൾപ്പൊടി – 1ടീസ്പൂൺ
10.ഉപ്പ് – ആവശ്യത്തിന്
11.തേങ്ങ – ഒരെണ്ണം തിരുമ്മിയത്
12.പച്ചമുളക് -5 എണ്ണം
13.ഉണക്ക മുളക് – 5 എണ്ണം
14.ജീരകം – 1 ടീസ്പൂൺ
15.വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
16.കറിവേപ്പില – കുറച്ച്
തയാറാക്കുന്ന വിധം
1 മുതൽ 8 വരെയുള്ള കിഴങ്ങുകളും പച്ചക്കറികളും ഉപ്പും മഞ്ഞപ്പൊടിയും ഇട്ടു കുഴഞ്ഞു പോകാതെ വേവിച്ചെടുത്ത ശേഷം 11 മുതൽ 14 വരെയുള്ള ചേരുവകൾ നന്നായി അരച്ചെടുത്ത് വേവിച്ച കഷ്ണങ്ങളുടെ കൂടെ ചേർത്തിളക്കി തിളച്ചു വരുമ്പോൾ വെളിച്ചെണ്ണയും കറി വേപ്പിലയും ഇട്ടു ചൂടോടെ വിളമ്പുക………