തിരുച്ചിദ്രമ്പലത്തിന്റെ വൻ വിജയത്തിന് ശേഷം ധനുഷ് നായകനായ ഈ വർഷത്തെ ആദ്യ റിലീസ് വാത്തി വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തി. ചിത്രത്തിന്റെ ആദ്യ ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 11 കോടിയാണ്. ഒരു ധനുഷ് ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോസിറ്റീവ് അഭിപ്രായങ്ങള്‍ ലഭിച്ചതോടെ ബോക്സ് ഓഫീസിലെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം മികച്ച പ്രകടനം നടത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.
ധനുഷിന്റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. 11.25 കോടി നേടിയ കര്ണന് ആണ് ആ പട്ടികയില്‍ ഒന്നാമത്.
സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം വിദ്യാഭ്യാസ മേഖലയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ഒന്നാണ്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ അധ്യാപകനാണ് ധനുഷിന്റെ കഥാപാത്രം.
തമിഴിലും തെലുങ്കിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് വാത്തി. സര് എന്നാണ് തെലുങ്കിലെ പേര്. തെലുങ്ക് സംവിധായകന് വെങ്കി അട്ലൂരിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബാല ഗംഗാധര്‍ തിലക് എന്നാണ് തെലുങ്ക് പതിപ്പില്‍ ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്.