‘വാത്തി’ ഒടിടിയിലേക്ക്… ധനുഷ് ചിത്രം എത്തുക നെറ്റ്‍ഫ്ലിക്സിൽ

തിയറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായവുമായി മുന്നേറുന്ന ധനുഷിന്റെ വാത്തി ഒടിടിയിലേക്ക് എത്തുന്നു. നെറ്റ്‍ഫ്ലിക്സിൽ മാർച്ച് 17നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മലയാളി നടി സംയുക്തയാണ് ചിത്രത്തിലെ നായിക.

Advertisements

വെങ്കി അറ്റ്‍ലൂരിയാണ് വാത്തി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം തന്നെയാണ് എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്.

നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനാകുന്ന വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

Hot Topics

Related Articles