‘സാമ്പത്തിക സഹായങ്ങള്‍ ചെയ്തു തന്നു’; കൊടകര കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച്‌ ധര്‍മ്മരാജൻ

തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള ബന്ധം സമ്മതിച്ച്‌ ധർമ്മരാജൻ. ചെറുപ്പത്തില്‍ ആർഎസ്‌എസുകാരൻ ആയിരുന്നുവെന്നും സുരേന്ദ്രുമായി ബന്ധമുണ്ടെന്നും ധർമ്മരാജൻ്റെ മൊഴിയില്‍ പറയുന്നു.

Advertisements

വാജ്പേയ് സർക്കാരിന്റെ കാലംമുതല്‍ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. അമിത് ഷാ തിരുവനന്തപുരം ഇലക്ഷൻ പ്രചരണത്തിന് വന്നപ്പോള്‍ തിരുവനന്തപുരത്ത് പോയി. സുരേന്ദ്രന്റെ കോന്നിയിലെ ഇലക്ഷൻ പരിപാടിക്ക് വന്നപ്പോഴും പോയിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോന്നിയില്‍ മൂന്നു തവണ പോയെന്നും ധർമ്മരാജൻ്റെ മൊഴിയില്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.