കോട്ടയം മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിലെ റാഗിങ്; പ്രതിഷേധിച്ച് ധർമ്മരക്ഷാവേദി

കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജ് ബോയ്സ് ഹോസ്റ്റലിൽ ഒന്നാംവർഷ വിദ്യാർഥി ക്രൂരമായ റാംഗിങ്ങിന് ഇരയായിരിക്കുന്ന സംഭവത്തിൽ ഇന്ന് നടന്ന ഹിന്ദു ഐക്യവേദി ജില്ലാ ധർമ്മരക്ഷാവേദി പ്രതിഷേധിച്ചു. സഹജീവികളോട് ഇത്രയും ക്രൂരമായി പെരുമാറുന്ന യുവതലമുറ കേരളത്തിൽ വളർന്നുവരുന്നത് മദ്യമയക്കുമരുന്നുകളുടെ സുലഭമായ ലഭ്യത ഉറപ്പാക്കുന്ന കേരള ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾ മൂലമാണ്, ഇന്ന് കേരളത്തിൽ നടക്കുന്ന അതിക്രമങ്ങലധികവും മദ്യമയക്കുമരുന്ന് ഉപയോഗത്തിന്റെ അനന്തരഫലമാണ്, സാധാരണ ജനങ്ങൾക്ക് പുറത്തിറങ്ങി നടക്കാനും സ്വന്തം വീട്ടിൽ ഭയമില്ലാതെ കിടന്ന് ഉറങ്ങുവാനും സാധിക്കാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്ന് പറഞ്ഞ് ഭരണകൂടം ഇതിനെയെല്ലാം അവഗണിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

Advertisements

ഒന്നാം വർഷ വിദ്യാർത്ഥി ക്രൂരമായ അക്രമത്തിനു ഇരയായതിൽ അക്ഷന്തവ്യമായ നിരുത്തരവാദിത്വമാണ് കോളേജ്, ഹോസ്റ്റൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. മാതൃകാപരമായ ശിക്ഷാ നടപടികൾ അക്രമം നടത്തിയവർക്കെതിരെയും കോളേജ്, ഹോസ്റ്റൽ അധികൃതർക്കെതിരെയും ഉണ്ടാവണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ക്യാപ്റ്റൻ വിക്രമൻനായർ, വർക്കിങ് പ്രസിഡണ്ട്‌ വി മുരളീധരൻ, ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമ്മനം, ട്രഷറർ ആർ. സി പിള്ള, സംഘടന സെക്രട്ടറി സി ഡി മുരളീധരൻ, സഹസംഘടനാ സെക്രട്ടറി ആർ. ജയചന്ദ്രൻ, ധർമരാക്ഷവേദി ജില്ലാ സംയോജകൻ വിജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.